ലേഗോസ്: നൈജീരിയയില്‍ വടക്ക് പടിഞ്ഞാറന്‍ കട്സിന സ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളില്‍ ആയുധധാരികളായ കൊള്ളക്കാരുടെ ആക്രമണത്തിന് ശേഷം കാണാതായ നാനൂറോളം വിദ്യാര്‍ത്ഥികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. വെള്ളിയാഴ്ചയായിരുന്നു ആക്രമണം.
കങ്കാറയിലെ സര്‍ക്കാര്‍ സയന്‍സ് സെക്കന്‍ഡറി സ്‌കൂളിലെത്തിയ ഒരു കൂട്ടം കൊള്ളക്കാര്‍ എകെ 47 റൈഫിളുകളുപയോഗിച്ച് വെടിയുതിര്‍ക്കു ആയിരുന്നുവെന്ന് കട്സിന സ്റ്റേറ്റ് പൊലീസ് വക്താവ് ഗാംബോ ഇസ്ഹ പറഞ്ഞു. ആക്രമണ സമയത്ത് ആകെ 600 ലധികം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200 പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെയാണ് കാണാതായത്.
കാണാതായ കുട്ടികളുടെ മാതാപിതാക്കളും ബന്ധക്കളും ആശങ്കയിലാണ്. വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പോലീസും നൈജീരിയന്‍ ആര്‍മിയും നൈജീരിയന്‍ വ്യോമസേനയും സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് ത്രീവ്ര ശ്രമം തുടരുകയാണ്. ആക്രമണകാരികള്‍ ചില വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയതായി പട്ടണത്തിലെ താമസക്കാരനായ മന്‍സൂര്‍ ബെല്ലോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നൈജീരിയയില്‍ തോക്കുധാരികള്‍ ഒരു സ്‌കൂളിന് നേരെ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണിത്. 2014 ഏപ്രിലില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.