തിരുവനന്തപുരം: റോഡ് ക്യാമറ വിവാദത്തില്‍ പുറംകരാര്‍ സംബന്ധിച്ച രേഖകള്‍ വിജിലന്‍സിന് കൈമാറാൻ കൂട്ടാക്കാത്തതോടെ കെല്‍ട്രോണിന് വീണ്ടും നോട്ടിസ് നല്‍കാനൊരുങ്ങി വിജിലന്‍സ്.
വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയ രേഖകള്‍ മാത്രമാണ് വിജിലന്‍സിന് കൈമാറിയത്. ടെൻഡർ വിവരങ്ങള്‍, എസ്ആര്‍ഐടിയുമായുള്ള കരാര്‍, മോട്ടര്‍ വാഹന വകുപ്പുമായുള്ള ഇടപാടുകള്‍ തുടങ്ങിയ ഫയലുകള്‍ മാത്രമാണ് കൈമാറിയവയിലുള്ളത്. വിവാദമുയര്‍ന്നപ്പോള്‍ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയ രേഖകളാണിവ.
എന്നാല്‍ പുറംകരാറുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇതുവരെ വിജിലന്‍സിന് കൈമാറിയിട്ടില്ല. പ്രസാഡിയോ ടെക്നോളജീസ്, അല്‍ഹിന്ദ് ഗ്രൂപ്പ്, ലൈറ്റ് മാസ്റ്റര്‍ ഇന്ത്യ, മീഡിയാട്രോണിക്സ്, ട്രോയിസ് ഇന്‍ഫോടെക് തുടങ്ങിയവരുടെ പങ്കാളിത്തം, കരാറുകള്‍, ഫയലുകള്‍ തുടങ്ങിയവയാണ് കിട്ടാനുള്ളത്. ഇവ തേടി വീണ്ടും വിജിലന്‍സ് നോട്ടിസ് നല്‍കമെന്നാണ് വിവരം.
ഇവ കൂടി കിട്ടിയാലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിനു കഴിയു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
മോട്ടര്‍ വാഹന വകുപ്പിലെ ജോയിന്‍റ് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെ ലഭിച്ച പരാതിയിലാണ് ആദ്യം വിജിലന്‍സ് അന്വേഷണം തുടങ്ങിയതത്. പിന്നീട് ക്യാമറ വിവാദം എത്തിയതോടെയാണ് അന്വേഷണം ഇതിലേക്കു കൂടി വ്യാപിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.