കൊച്ചി :
പൊന്നിയിന്‍ സെല്‍വന്‍ ചോള സാമ്രാജ്യത്തെ ഉന്നതിയുടെ കൊടുമുടിയിലെത്തിച്ച ചോള രാജാവ്. പൊന്നിയിന്‍ സെല്‍വനെക്കുറിച്ച് വേണ്ടത്ര അറിവ് പുതു തലമുറയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ശക്തം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച രാജവംശമായിരുന്നു, ചോള വിഭാഗം.
കാവേരി നദിയുടെ തീരത്ത് അധികാരമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ചോഴ അഥവാ ചോള രാജവംശം പിറവിയെടുക്കുന്നത്. ഇവരെ പറ്റി കൂടുതല്‍ ചരിത്രരേഖകള്‍ ഇല്ല. ബിസി മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അശോകചക്രവര്‍ത്തിയുടെ ചില ശിലാലിഹിതങ്ങളില്‍ മൂന്നു പ്രധാനപ്പെട്ട രാജ്യങ്ങളെ കുറിച്ചും അതില്‍ ഒന്നായിട്ടുള്ള ചോള വംശത്തെക്കുറിച്ചും പറയുന്നുണ്ട്. പത്താം നൂറ്റാണ്ടിലാണ് പൊന്നിയിന്‍ സെല്‍വന്‍ കഥ നടക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ അധിപന്‍ രാജാവ് കണ്ടരാദിത്തന്‍. പത്നി സെമ്പിയന്‍ മാദേവി. ഇവരുടെ ഏക മകന്‍ മധുരാന്തകന്‍.
കണ്ടരാദിത്തന്റെ കാലശേഷം അനുജന്‍ സുന്ദര ചോളന്‍ രാജാവായി വാഴിക്കപ്പെടുന്നു. സുന്ദര ചോളനു മൂന്നു മക്കള്‍, മൂത്തവന്‍ ആദിത്യ കരികാലാന്‍, മകള്‍ കുന്ദവൈ, ഏറ്റവും ഇളയവന്‍ അരുള്‍മൊഴി വര്‍മ്മന്‍ എന്ന പൊന്നിയിന്‍ സെല്‍വന്‍. തമിഴ്നാടിന്റെ ജീവനാഡിയായ കാവേരി നദിയുടെ അടിത്തട്ടില്‍ നിന്ന് പിറവിയെടുത്ത പൊന്നിയിന്‍ സെല്‍വന്‍. അരുള്‍മൊഴി വര്‍മ്മനെന്ന് ഓമനപ്പേര്. രാജരാജ ചോളനെന്ന പേരില്‍ അറിയപ്പെട്ട പ്രഗത്ഭനായ ഭരണാധികാരി. ചോള സാമ്രാജ്യത്തെ അതിന്റെ പ്രതാപത്തിന്റെയും സുവര്‍ണ കാലഘട്ടത്തിന്റെയും പരകോടിയിലെത്തിച്ച ചോളരാജാവ്. അതായിരുന്നു പൊന്നിയിന്‍ സെല്‍വന്‍.
തമിഴ് ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച പുസ്തകമാണ് പൊന്നിയിന്‍ സെല്‍വന്‍. ഇതില്‍ പൊന്നിയില്‍ സെല്‍വനെക്കുറിച്ചും ചോളരാജ വംശത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1950കളില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയതാണ് ഈപുസ്തകം. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കല്‍ക്കി എന്ന ആഴ്ചപ്പതിപ്പില്‍ പൊന്നിയില്‍ സെല്‍വന്‍ കഥ നോവലായി പ്രസിദ്ധീകരിച്ചു. ആദ്യകാലഘട്ടങ്ങളില്‍ ഈ നോവലിന് വായനക്കാര്‍ വളരെ കുറവായിരുന്നു.
എന്നാല്‍, കാലക്രമേണ ഇതില്‍ മാറ്റമുണ്ടായി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കല്‍ക്കി ആഴ്ച്ചപതിപ്പിന്റെ മുഖം തന്നെ പൊന്നിയില്‍ സെല്‍വന്‍ എന്ന സ്ഥിതിയിലായി. അഞ്ച് ഭാഗങ്ങളായിരുന്നു ഈ ഈ നോവല്‍ അദേഹം എഴുതിയത്. പിന്നീട് ഈ അഞ്ചു നോവലുകളെ ആധാരമാക്കി പൊന്നിയിന്‍ സെല്‍വന്‍ ഒന്ന്, പൊന്നിയിന്‍ സെല്‍വന്‍ രണ്ട് എന്നീ രണ്ട് പുസ്തകങ്ങളാക്കി മാറ്റി. 1955 ലാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. പുസ്തകം പ്രസിദ്ധീകരിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള ആളുകള്‍ ആവേശത്തോടെ വായിക്കുന്ന ഒരു പുസ്തകമാണ്.
ചരിത്രം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന രാജവംശമായിരുന്നു ചോള രാജവംശം. ചോള വംശമെന്നും ചോഴ വംശമെന്നും രണ്ട് പേരുകളിലായിട്ടാണ് അറിയപ്പെടുന്നത്. ചോളരാജാവ് ഗന്ധരാദിത്യന്റെ മരണസമയത്ത് മകന്‍ മധുരാന്ദകന് ഒരു വയസ് മാത്രം പ്രായമുള്ളതിനാല്‍ സഹോദരന്‍ അരിഞ്ജയ ചോളന്‍ രാജാവായി. അരിഞ്ജയ ചോളന് ശേഷം സുന്ദരചോളനും. സുന്ദരചോളന് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. ആദിത്യ കരികാലനും കുന്ദവിയും അരുള്‍മൊഴിവര്‍മ്മനും....അരുള്‍മൊഴിവര്‍മ്മന്റെ മറ്റൊരു പേരായിരുന്നു പൊന്നിയിന്‍ സെല്‍വന്‍...പൊന്നി എന്നാല്‍ കാവേരി നദി... പൊന്നിയുടെ മകനാണ് പൊന്നിയന്‍ സെല്‍വന്‍ എന്നാണ് പറയപ്പെടുന്നത്.
ഇതേ അരുള്‍മൊഴിവര്‍മ്മനാണ് പില്‍ക്കാലത്ത് രാജ രാജ ചോളനായതും. ഇന്ത്യയിലെ തമിഴ് ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു രാജരാജചോളന്‍. എ.ഡി. 985-നും 1014-നും ഇടയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭരണം. പില്‍ക്കാലത്ത് രാജരാജന്‍ ഒന്നാമന്‍ എന്ന പേരു സ്വീകരിച്ച അരുള്‍മൊഴിവണ്ണന്‍ തന്റെ പിതാവിന്റെ സഹോദരപുത്രനായ മധുരാന്ദകനു വേണ്ടി മാറിനില്‍ക്കാന്‍ തീരുമാനിച്ചു.
ആരായിരുന്നു ആദിത്യ കരികാലനും അരുള്‍മൊഴി വര്‍മ്മനും ?
സുന്ദര ചോളന്റെ മൂത്ത മകനാണ് ആദിത്യ കരികാലന്‍. ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയായ രാജ കുമാരന്‍. തന്റെ പന്ത്രണ്ടാം വയസില്‍ ചേവൂര്‍ പടക്കളത്തില്‍ യുദ്ധത്തിനിറങ്ങിയവന്‍. ശത്രുക്കളെ വിരട്ടിയോടിച്ചു കാഞ്ചിയില്‍ ചോള കൊടി നാട്ടിയവന്‍. കാഞ്ചീപുരത്ത് തന്റെ മാതാപിതാക്കള്‍ക്ക് പൊന്മാളിക പണിത്, അവരുടെ സന്തോഷം കണ്ട് സായൂജ്യമടഞ്ഞവന്‍. പാണ്ഡ്യ രാജാവ് വീരപാണ്ഡ്യന്റെ തല കൊയ്‌തെടുത്ത കോപ കേസരി. സമാനതകളില്ലാത്ത വീരശൂര പരാക്രമി. നന്ദിനിയുമായുള്ള പ്രണയ പരാജയത്തില്‍ വെറി പിടിച്ച് യുദ്ധം ചെയ്യുന്ന വ്യക്തി.
സുന്ദര ചോളന്റെ ഇളയ മകനാണ് അരുള്‍മൊഴി വര്‍മ്മന്‍. കഥയിലെ പൊന്നിയിന്‍ സെല്‍വന്‍ എന്ന പേരിന്റെ അവകാശി. പില്‍ക്കാലത്ത് ചോള നാടിന്റെ രാജാവായി രാജ രാജ ചോളനായി പ്രസിദ്ധി നേടി. ചോള ദേശ ജനതയുടെ ഓമന പുത്രന്‍. ആനകളെ മെരുക്കുന്നതില്‍ അരുള്‍മൊഴി വര്‍മ്മന്റെ നൈപുണ്യം പ്രസിദ്ധമാണ്.
കരികാലന്റെ ദീര്‍ഘ വീക്ഷണമായിരുന്ന കല്ലണ അണക്കെട്ട് ...
എഡി150ല്‍ അദ്ദേഹം കാവേരി നദിക്ക് കുറുകെ ഒരു അണക്കെട്ട് പണിതു. എന്നാണ് പറയുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തിരിച്ചിറപ്പള്ളിയില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് ചരിത്രത്തിന്റെ വലിയ സ്മാരകമായി ഇന്നും പ്രവര്‍ത്തിക്കുന്നു.
ചരിത്രത്തില്‍ ഇടം നേടിയ പൊന്നിയില്‍ സെല്‍വന്‍ ചലച്ചിത്രമായും എത്തി. 2009 ല്‍ കാവേരിയുടെ തീരം തന്നെ ചലച്ചിത്രത്തിന്റെ കഥയെഴുത്ത് വേദിയായി. മണിരത്‌നവും ജയമോഹനും ഇളങ്കോ കുമരവേലുവുമായിരുന്നു കഥയെഴുത്തിന്റെ അണിയറയില്‍. 2022 സെപ്റ്റംബറില്‍ ആദ്യഭാഗം പുറത്തിറങ്ങി. കഴിഞ്ഞ മാസം 28ന് രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.