തിരുവല്ല: കലാപം ഒന്നിനും പരിഹാരമല്ലെന്നും അതിന്റെ ഫലം വേദനയും നിരാശയുമെന്ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്താ.മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതി ഏറെ വേദനയും ആശങ്കയും ഉളവാക്കുന്നുവെന്നും മെത്രാപ്പോലീത്താ. സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു.
അനേകര്‍ക്ക് പാലായനം ചെയ്യേണ്ട അവസ്ഥുണ്ടായി. മണിപ്പൂരി ജനത ആത്മസംയമനം പാലിച്ച് സമാധാന അന്തരീക്ഷം സംജാതമാകാന്‍ നടപടി കൈക്കൊള്ളണമെന്നും മാര്‍ത്തോമാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത് വരണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും പ്രതികരിച്ചിരുന്നു. സമാധാനപ്രിയരായി ജീവിതം നയിക്കുന്ന മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ അതീവ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നതായി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.