തിരുവനന്തപുരം: സംസ്ഥാനത്ത് 1.20 ലക്ഷം വിദ്യാര്‍ഥികള്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള ഏകീകൃത ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതി. 1.28 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാജ്യത്തിനു പുറത്തുള്ള 14 കേന്ദ്രങ്ങളടക്കം 499 കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷയ്ക്കായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കലാപം തുടരുന്ന മണിപ്പൂരിലെ പരീക്ഷ മാറ്റിവച്ചു. ഇവിടെ എപ്പോള്‍ പരീക്ഷ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വലിയ പരാതികള്‍ ഒന്നും ഉയര്‍ന്നിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെ പോലെ ദേഹ പരിശോധനയെക്കുറിച്ച് വലിയ ആക്ഷേപവും ഉയര്‍ന്നില്ല. എന്നാല്‍ കോട്ടയം ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ താമസിപ്പിച്ചത് വിദ്യാര്‍ഥികളില്‍ പലര്‍ക്കും കൂള്‍ ഓഫ് ടൈം നഷ്ടമാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി മുന്നോട്ട് വച്ചു.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഒരു കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികളെ ദേഹപരിശോധന നടത്തിയത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വകാര്യതയെ മാനിക്കാത്ത വിധത്തിലുള്ള പരിശോധനയായിരുന്നു അന്ന് ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.