രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്ന് വീണു; നാല് മരണം, പൈലറ്റ് സുരക്ഷിതൻ

രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്ന് വീണു; നാല് മരണം, പൈലറ്റ് സുരക്ഷിതൻ

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് - 21 യുദ്ധ വിമാനം തകർന്ന് വീണ് നാല് മരണം. രാജസ്ഥാനിലെ ഹനുമാൻഗഡിലാണ് വിമാനം തകർന്നു വീണത്. പതിവ് പരിശീലന പരിപാടി നടത്തുന്നതിനിടെയാണ് യുദ്ധ വിമാനം തകർന്നത്. പൈലറ്റ് രക്ഷപ്പെട്ടെന്നും നിസാര പരിക്കുകൾ മാത്രമാണുളളതെന്നും ഐഎഎഫ് അറിയിച്ചു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണാണ് നാല് പേർക്ക് ജീവൻ നഷ്ടമായത്. മിഗ് 21 വിമാനം സൂറത്ത്ഗഡിൽ നിന്നാണ് പറന്നുയർന്നത്. പതിവ് പരിശീലനത്തിനിടെ ഐഎഎഫിന്റെ മിഗ്-21 വിമാനം സൂറത്ത്ഗഡിന് സമീപം തകർന്നുവീഴുകയായിരുന്നു. പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി, ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, ജനുവരിയിൽ രാജസ്ഥാനിലെ ഭരത്പൂരിൽ പരിശീലനത്തിനിടെ ഐഎഎഫിന്റെ സുഖോയിൽ എസ്യു 30, മിറാഷ് 2000 എന്നീ രണ്ട് യുദ്ധ വിമാനങ്ങൾ തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിലുമാണ് തകർന്നുവീണത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.