കർത്താവിനെ പ്രഘോഷിക്കാത്തവൻ വിശുദ്ധനല്ല; സന്തോഷം വിശ്വാസത്തിന്റെ സ്വഭാവം: ഫ്രാൻസിസ് മാർപാപ്പ

കർത്താവിനെ പ്രഘോഷിക്കാത്തവൻ വിശുദ്ധനല്ല; സന്തോഷം വിശ്വാസത്തിന്റെ സ്വഭാവം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 13ലെ ഞായറാഴ്ച സന്ദേശത്തിൽ, ക്രിസ്ത്യാനി എങ്ങിനെ ആയിരിക്കണം എന്നതിനെക്കിറിച്ചു ബൈബിളിന്റെ അടിസ്ഥാനത്തിൽ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

പാപ്പാ ഇങ്ങനെ പറഞ്ഞു ," ആഗമന കാലത്തിന്റെ സവിശേഷതകളിലൊന്നാണ് സന്തോഷത്തിലേക്കുള്ള ക്ഷണം. യേശുവിന്റെ ജനനത്തിനായി നാം പ്രതീഷയോടും , സന്തോഷത്തോടും കാത്തിരിക്കുന്നു. നമ്മൾ വളരെയധികം സ്നേഹിക്കുന്ന നമ്മുടെ ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സന്ദർശത്തിനായി കാത്തിരിക്കുന്നത് പോലെയാണ് നാം യേശുവിന്റെ ജനനത്തിനായി കാത്തിരിക്കുന്നത്. ഫിലി: 4:4-5 ൽ നിറഞ്ഞു നിൽക്കുന്നത് ഈ സന്തോഷത്തിന്റെ മാനം തന്നെ ആണ്. "കർത്താവിൽ എപ്പോഴും സന്തോഷിക്കുക ". ക്രിസ്തുവാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനം എന്ന് പൗലോസ് ശ്ലീഹാ നമ്മെ ഒർമ്മിപ്പിക്കുന്നു. കർത്താവ് നമ്മോട് കൂടുതൽ അടുക്കുമ്പോൾ നമ്മൾ കൂടുതൽ സന്തോഷവാൻമാരാകുന്നു. കർത്താവ് നമ്മിൽ നിന്ന് അകലുമ്പോൾ നമ്മൾ കൂടുതൽ ദുഖിതരാകുന്നു. ക്രിസ്ത്യാനികളായ നമുക്ക് ഇതൊരു നിയമമാണ് . ഒരിക്കൽ ഒരു തത്വചിന്തകൻ പറഞ്ഞു വച്ചത് ഇപ്രകാരമാണ് "യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സന്തോഷത്തിന്റെ സാക്ഷ്യം വഹിക്കാത്തവർക്ക് എങ്ങിനെയാണ് അവനിൽ വിശ്വസിക്കുന്നു എന്ന് പറയാൻ സാധിക്കുക " . ഇന്നത്തെ പല ക്രിസ്ത്യാനികളുടെയും മുഖത്ത് നിഴലിക്കുന്നത് ശവസംസ്കാര ശുശ്രൂഷയുടെ മൂകതയും സങ്കടവുമാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടും പിന്നെന്തിനാണ് നമുക്ക് സങ്കടം? കിസ്തു നമ്മളെ സ്നേഹിക്കുന്നു. കർത്താവ് എന്റെ അരികിൽ ഉണ്ടായിട്ടും എന്നെ നിരന്തരം സ്നേഹിച്ചിട്ടും എന്നെ വീണ്ടെടുത്തിട്ടും എനിക്ക് സന്തോഷിക്കാൻ സാധിക്കുന്നുണ്ടോ എന്നൊന്ന് നമുക്ക് പരിശോധിക്കാം.

വി.യോഹന്നാന്റെ സുവിശേഷം നമുക്ക് മുൻപിൽ ഇന്ന് അവതരിപ്പിക്കുന്നത് സ്നാപക യോഹന്നാനെ കുറിച്ചാണ്. യൗസേപ്പ് പിതാവിനെയും മാതാവിനെയും കൂടാതെ മിശിഹായുടെ വരവിന്റെ സന്തോഷവും പ്രതീക്ഷയും അനുഭവിച്ചറിഞ്ഞ വി സ്നാപകയോഹന്നാനെക്കുറിച്ച് യോഹ:1:6-7 ൽ വളരെ ഗൗരവ പുണ്ണമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യേശുവിന്റെ ആദ്യത്തെ സാക്ഷി ആണ് സ്നാപകയോഹന്നാൻ.

പ്രവാചകൻമാർ വാഗ്ദാനം ചെയ്ത ദൈവമയച്ച മിശിഹാ ആണ് യേശുവെന്ന് പ്രഘോഷിക്കുന്നതിൽ അവൻ വിജയിച്ചു . എല്ലാ സുവിശേഷകൻമാരും അത് അംഗീകരിക്കുകയും ചെയ്യുന്നു. സ്നാഹകയോഹന്നാൻ അക്കാലത്തെ ഒരു നേതാവായിരുന്നു. യുദയായിലും ഗലീലിയായിലും അദ്ദേഹത്തിന്റെ പ്രശസ്തി വ്യാപിച്ചിരുന്നു. പക്ഷെ തന്നിലേക്ക് തന്നെ അത് ആകർഷിക്കുവാനുള്ള പ്രലോഭനത്തിന് ഒരു നിമിഷം പോലും അവൻ കീഴടങ്ങിയില്ല. വരാനിരിക്കുന്നവന്റെ നേരെ അവൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. യോഹ:1: 7 അതിന് ഒരു ഉദാഹരണമാണ്. പ അമ്മയെ പോലെ സ്നാപകന്റെ വചനങ്ങളും ക്രിസ്തുവിനെ കേന്ദ്രീകരിച്ചായിരുന്നു .

കർത്താവിനെ പ്രഘോഷിക്കാത്തവൻ വിശുദ്ധനല്ല . ക്രിസ്തീയ സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥ എന്നു പറയുന്നത് തന്നിൽ നിന്ന് വികേന്ദ്രീകരിക്കുകയും യേശുവിനെ കേന്ദ്രത്തിൽ നിർത്തുകയും ചെയ്യുക എന്നതാണ്. യേശു ഫലപ്രദമായ കേന്ദ്രബിന്ദുവാണ്. ഈ ലോകത്തിലേക്ക് വരുന്ന ഓരോ പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിന് പൂർണ്ണമായ അർത്ഥം നൽകുന്ന വെളിച്ചമാണ് ക്രിസ്തു. സ്നേഹത്തിന്റെ ഈ ചലനാത്മകത ആണ് സ്വയം നഷ്ടപ്പെടുത്താതെ നമ്മ കണ്ടെത്തുന്നതിനു പ്രേരിപ്പിക്കുന്ന ഘടകം. യേശുവിന് സാക്ഷ്യം വഹിക്കുവാനായി സ്നാപക യോഹന്നാൻ ഒരു നീണ്ട യാത്രനടത്തി.

യൗവനത്തിൽ യോഹന്നാൻ എല്ലാം ഉപേക്ഷിച്ചു. ദൈവത്തെ ഒന്നാം സ്ഥാനത്ത് നിർത്താനും പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ശക്തിയോടും കൂടി അവന്റെ വചനം ശ്രവിക്കുവാനും അവൻ എപ്പോഴും പരിശ്രമിച്ചിരുന്നു. പരിശുദ്ധാത്മാവിനെ പിന്തുടരാൻ, സ്വതന്ത്രനാകാൻ യോഹന്നാൻ മരുഭൂമിയിലേക്ക് തിരിച്ചു പോയി. സ്നാപക യോഹന്നാന്റെ ചില വ്യക്തിത്വ സവിശേഷതകൾ തീർച്ചയായും സവിശേഷവും ആവർത്തിക്കാനാവാത്തതുമാണ്. അവ എല്ലാവർക്കുമായി ശുപാർശ ചെയ്യാൻ കഴിയുകയില്ല. എന്നാൽ അവന്റെ സാക്ഷ്യം സ്വന്തം ജീവിതത്തിന്റെ അർത്ഥം തേടുവാനും യഥാർത്ഥ സന്തോഷം കണ്ടെത്തുവാനും ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ഒരു മാതൃകയാണ് ; പ്രത്യേകിച്ചും ക്രിസ്തുവിനെ മുള്ളവരോട് പ്രഖ്യാപിക്കാൻ വിളിക്കപ്പെടുന്ന സഭയിലെ ആളുകൾക്ക് സ്നാപകയോഹന്നാൻ ഒരു മാതൃക ആണ്. അതിന് സാധിക്കണമെങ്കിൽ ആദ്യം തങ്ങളിൽ നിന്നും, ലോകത്തിന്റേതായ ലൗകീകതയിൽ നിന്നും അകന്നു നിൽക്കണം. അങ്ങനെ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാതെ യേശുവിലേക്ക് നയിക്കാൻ അവർക്ക് സാധിക്കും. യേശുവിലേക്ക് മറ്റുള്ളവരെ നയിക്കുന്നതാണ് അവരുടെ സന്തോഷം. സന്തോഷം നമ്മുടെ വിശ്വാസത്തിന്റെ സ്വഭാവമായിരിക്കണം. ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളിലും കർത്താവ് എന്നോട് കൂടെ ഉണ്ടെന്നുള്ള സന്തോഷം നമുകണ്ടാവണം. ദൈവമാണ് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം . ക്രിസ്ത്യാനിയായതിന്റെ സന്തോഷം എങ്ങിനെ കൈമാറാമെന്ന് അറിയാവുന്ന സന്തോഷവാനായ ഒരു വ്യക്തിയാണോ ഞാനെന്ന് സ്വയം പരിശോധിക്കണം. എന്റെ വിശ്വാസത്തിന്റെ സന്തോഷം എനിക്കില്ലെങ്കിൽ മറ്റുള്ളവർക്ക് സാക്ഷ്യം വഹിക്കുവാൻ കഴിയുകയില്ല എന്ന് നാം മനസ്സിലാക്കണം. പരിശുദ്ധ കന്യാമറിയം ഇതെല്ലാം പൂർണ്ണമായി തിരിച്ചറിഞ്ഞവളാണ്; നിശബ്ദയായി ദൈവത്തിന്റെ രക്ഷാവചനത്തിനായി കാത്തിരുന്നു, ആ വചനത്തെ സ്വാഗതം ചെയ്തു, ഗർഭം ധരിച്ചു, ദൈവം അവളോട് അടുത്തു. അതുകൊണ്ടാണ് സഭ അമ്മയെ നമ്മുടെ സന്തോഷത്തിന്റെ കാരണം എന്നു വിളിക്കുന്നത്."

ഫ്രാൻസിസ് പാപ്പാ, തന്റെ ഞായറാഴ്ച പ്രസംഗത്തിലൂടെ, നോമ്പുകാലത്തിന്റെ അന്തസത്ത വിശ്വാസികൾക്കു പകർന്നുകൊടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.