ഡീസല്‍ കാറുകള്‍ക്ക് 2027 നകം വിലക്കേര്‍പ്പെടുത്തണം: വിദഗ്ധ സമിതി നിര്‍ദേശം

ഡീസല്‍ കാറുകള്‍ക്ക് 2027 നകം വിലക്കേര്‍പ്പെടുത്തണം: വിദഗ്ധ സമിതി നിര്‍ദേശം

ന്യൂഡല്‍ഹി: പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ 2027 നകം ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശം. ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും സമിതിയുടെ നിര്‍ദേശത്തിലുണ്ട്.

2030 ഓടെ ഇലക്ട്രിക് അല്ലാത്ത ഒരു സിറ്റി ബസും ഉണ്ടാവരുത്. 2024 ല്‍ ഡീസല്‍ ബസുകളുടെ എണ്ണം കൂട്ടരുത്. മോട്ടര്‍ സൈക്കിള്‍, സ്‌കൂട്ടര്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയവ 2035 ഓടു കൂടി നിരോധിക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ മുന്‍ സെക്രട്ടറി തരുണ്‍ കപൂര്‍ ആണ് എനര്‍ജി ട്രാന്‍സിഷന്‍ അഡൈ്വസറി സമിതിയുടെ തലവന്‍. സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭയുടെ അനുമതി തേടിയോ എന്നതില്‍ വ്യക്തതയില്ല.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം വര്‍ധിപ്പിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.