കൊച്ചി: പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ 'കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള' സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കെ.എം മാത്യുവിന്റെ (97) നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സീറോ മലബാർ അൽമായ ഫോറം.
അനുഗ്രഹീതമായ ഈ ധന്യ ജീവിതത്തിന് ദൈവത്തോട് നന്ദിയർപ്പിക്കുന്നു .അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന വന്ദ്യ കല്ലറങ്ങാട്ട് പിതാവിനും, കുടുംബാംഗങ്ങൾക്കും ഹൃദയംഗമമായ അനുശോചനവും, ശാന്തിയും, സാന്ത്വനവും നൽകുന്ന പ്രാർത്ഥനകൾ... അദ്ദേഹത്തിന്റെ ആത്മാവ് നമ്മുടെ കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26