ഓര്‍ഫനേജില്‍ എന്‍സിപിസിആര്‍, സിഡബ്ല്യൂസി സംഘത്തിന്റെ അനധികൃത പരിശോധന.
നിയമ വിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറില്‍ മലയാളി വൈദികരെ പൊലീസ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. സെന്റ് ഫ്രാന്‍സിസ് ഓര്‍ഫനേജിലെ മലയാളി വൈദികര്‍ക്ക് നേരെയാണ് പൊലീസിന്റെ അതിക്രമം.
എന്‍സിപിസിആര്‍, സിഡബ്ല്യൂസി സംഘം അറിയിപ്പില്ലാതെ ഓര്‍ഫനേജില്‍ പരിശോധന നടത്തി എന്ന് വൈദികരുടെ പരാതിയില്‍ പറയുന്നു. ഫയലുകളും കംപ്യൂട്ടറുകളും തകര്‍ത്തെന്നും വൈദികര്‍ ആരോപിച്ചു. നിയമ വിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും ആക്ഷേപമുണ്ട്. കുര്‍ബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചതായും വൈദികര്‍ ആരോപിച്ചു.
അതേ സമയം വൈദികര്‍ക്കെതിരെ എന്‍സിപിസിആര്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ രംഗത്തെത്തി. സര്‍ക്കാര്‍ ഓര്‍ഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതു എന്നാണ് ആക്ഷേപം. ഇന്നലെയാണ് ഓര്‍ഫനേജില്‍ എന്‍സിപിസിആര്‍, സിഡബ്ല്യൂസി സംഘം അനധികൃതമായി പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.