ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കുമെന്ന സൂചന നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിനകത്തെ ബഹുഭാര്യത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.
1937 ലെ മുസ്ലിം പേഴ്സണല്‍ ലോ അടക്കം കമ്മിറ്റി വിശദമായി പരിശോധിക്കും. നിയമ വിദഗ്ധരടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുരുഷന്‍മാര്‍ നാല് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാക്കി മാറ്റുന്നത് തടയാനും ഏക സിവില്‍ കോഡ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.