പ്രവാസികള്‍ക്കും ഐഐഎമ്മില്‍ പഠിക്കാം; 19 മുതല്‍ ദുബായില്‍ കോഴ്‌സുകള്‍ തുടങ്ങും

പ്രവാസികള്‍ക്കും ഐഐഎമ്മില്‍ പഠിക്കാം; 19 മുതല്‍ ദുബായില്‍ കോഴ്‌സുകള്‍ തുടങ്ങും

ദുബായ്: ഇന്ത്യയിലെ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎമ്മില്‍ പഠിക്കാന്‍ പ്രവാസികള്‍ക്കും സൗകര്യം. ഐഐഎം ഇന്‍ഡോര്‍ കാമ്പസാണ് ദുബായിലെ അനിസുമ ട്രൈനിംഗ് ഇന്‍സ്റ്റ്യൂട്ടുമായി സഹകരിച്ച് രണ്ട് കോഴ്സുകള്‍ ആരംഭിച്ചിരിക്കുന്നത്.

പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമ ഇന്‍ ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് ഇന്‍ ഡിജിറ്റല്‍ വേള്‍ഡ് എന്നീ രണ്ട് കോഴ്സുകളാണ് ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കൂടി പഠിക്കാന്‍ കഴിയുന്ന തരത്തില്‍ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ബിസിനസ് നഗരമായ ദുബായില്‍ തന്നെ ഇത്തരം കോഴ്സുകള്‍ ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനിസുമ മാനേജിംഗ് ഡയറക്ടര്‍ ഡോ മഹേഷ് ചോത്രാനി വ്യക്തമാക്കി. 1996 ല്‍ ആരംഭിച്ച ഐഐഎം ഇന്‍ഡോര്‍ ഇന്ത്യയിലെ മികച്ച ബിസിനസ് മാനേജ്മെന്റ് കോഴ്സുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. ഡിസംബര്‍ 19 മുതലാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.