മോഡി അമേരിക്കയിലേക്ക്; ബൈഡന്‍ വിരുന്നൊരുക്കും

മോഡി അമേരിക്കയിലേക്ക്; ബൈഡന്‍ വിരുന്നൊരുക്കും

ന്യൂഡല്‍ഹി: പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കും. ജൂണ്‍ 22 നാണ് സന്ദര്‍ശനം. ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും സംയുക്തമായാണ് നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

പ്രധാനമന്ത്രിയായതിനു ശേഷം നിരവധി തവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മോഡിയുടെ ആദ്യത്തെ 'സ്റ്റേറ്റ് വിസിറ്റാണ്' ഇത്. 2009 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന് 'സ്റ്റേറ്റ് വിസിറ്റ്' നല്‍കിയിരുന്നു.

ജോ ബൈഡനും ജില്‍ ബൈഡനും ചേര്‍ന്ന് മോഡിക്ക് അത്താഴം ഒരുക്കും. ഫ്രഞ്ച് പ്രസിഡന്റിന് മാത്രമാണ് ഇതുവരെ ബൈഡന്‍ വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് മോഡിയുടെ സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുക.

ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി രാഷ്ട്ര തലവന്‍മാര്‍ വിലയിരുത്തും. സാങ്കേതിക വിദ്യ, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാവും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.