തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അക്ഷീണം പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അക്ഷീണം പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അക്ഷീണം പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നന്ദി രേഖപ്പെടുത്തി. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയതിനാല്‍ പ്രവര്‍ത്തകരുടെ പോരാട്ടം തീര്‍ച്ചയായും ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒറ്റ ഘട്ടമായുള്ള വോട്ടെടുപ്പ് ഇക്കിഞ്ഞ 10 ന് നടന്നു. അതിനുശേഷം എക്‌സിറ്റ് പോളുകള്‍ വൈകുന്നേരത്തോടെ പുറത്തുവന്നു. വോട്ടെണ്ണല്‍ നാളെയാണ്.

'ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരോട് എനിക്ക് ഒരു പ്രത്യേക അഭ്യര്‍ത്ഥനയുണ്ട്: നിങ്ങള്‍ വീടും കുടുംബവും ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് ജോലിക്ക് പോയി. ഇപ്പോള്‍ കുറച്ച് സമയം എടുത്ത് നിങ്ങളുടെ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും ഒപ്പം സമയം ചെലവഴിക്കുക. സത്യസന്ധമായ പോരാട്ടം തീര്‍ച്ചയായും ഫലം കാണും. വീണ്ടും നന്ദി. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍,' സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

വരുണ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാവ് മത്സരിച്ചത്. 60 ശതമാനത്തിലധികം വോട്ടുകള്‍ നേടാനാകുമെന്നാണ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 130 സീറ്റെങ്കിലും ലഭിക്കുമെന്നുമാണ് വിശ്വാസം.

'അഭിമാനമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാവും പകലും ഭക്ഷണവും വിശ്രമവും മറന്ന് തുടര്‍ച്ചയായി പ്രവര്‍ത്തിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഞാന്‍ മത്സരിക്കുന്ന വരുണ മണ്ഡലത്തില്‍, എല്ലാവരില്‍ നിന്നും മാത്രമല്ല. എന്നോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ട് സംസ്ഥാനത്തിന്റെ കോണുകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് പ്രചാരണം നടത്തുന്നുണ്ട്. അവരെ കാണാനും നന്ദി പറയാനും പോലും എനിക്ക് സാധിച്ചിട്ടില്ല. ഈ സ്‌നേഹവും ആരാധനയുമാണ് എന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശക്തി. അവര്‍ക്കെല്ലാം എന്റെ ഹൃദയംഗമമായ നന്ദി,'' അദ്ദേഹം കന്നഡയിലും ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.