ഫ്രഞ്ച് പ്രസിഡന്‍റുമായി കൂടികാഴ്ച നടത്തി യുഎഇ പ്രസിഡൻ്റ്

ഫ്രഞ്ച് പ്രസിഡന്‍റുമായി കൂടികാഴ്ച നടത്തി യുഎഇ പ്രസിഡൻ്റ്

അബുദാബി: ഹ്രസ്വ സന്ദ‍ർശനത്തിനായി ഫ്രാൻസിലെത്തിയ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടികാഴ്ച നടത്തി. ഫ്രാന്‍സും യുഎഇയും തമ്മിലുളള പരസ്പര സഹകരണം കൂടികാഴ്ചയില്‍ വിഷയമായി. വിവിധ മേഖലകളില്‍ കൂടുതല്‍ അവസരങ്ങളും സഹകരണവും ശക്തിപ്പെടുത്താനുളള വഴികളും ഇരുവരും ചർച്ച ചെയ്തു.

എലീസി കൊട്ടാരത്തിലാണ് കൂടികാഴ്ച നടന്നത്. ഷെയ്ഖ് മുഹമ്മദിനെ സ്വാാഗതം ചെയ്ത മക്രോണ്‍ വീണ്ടും കൂടികാഴ്ച നടത്താനായതിൽ സന്തോഷം പ്രകടിപ്പിച്ചു. ഊഷ്മളമായ സ്വീകരണത്തിന് ഷെയ്ഖ് മുഹമ്മദ് മക്രോണിന് നന്ദി പറഞ്ഞു.

പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഫ്രാൻസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ഉറപ്പിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. പരസ്പര ബഹുമാനത്തിലും തുടർച്ചയായ പങ്കാളിത്തത്തിലും അധിഷ്ഠിതമായ ശക്തവും വിശിഷ്ടവുമായ തന്ത്രപരമായ ബന്ധമാണ് യുഎഇയും ഫ്രാൻസും തമ്മിലുളളതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദ‍ർശനത്തിലൂടെ ഫ്രാൻസുമായി കൂടുതൽ സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് അൽംഹെരി പറഞ്ഞു പ്രത്യേകിച്ച് ആഗോള കാലാവസ്ഥാ നടപടി ഉൾപ്പെടെയുള്ള പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ അത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.