കൊച്ചി: സ്വവർഗത്തിൽ പെട്ടവർക്ക് സ്ഥിരമായി ഒരുമിച്ചു ജീവിക്കുന്നതിനുള്ള ആഗ്രഹത്തെ വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മൂല്യാധിഷ്ഠിത കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം സമർപ്പിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
സ്ത്രീയും പുരുഷനും ചേരുന്നതാണ് വിവാഹം. കുടുംബവും അങ്ങനെ തന്നെ. അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുള്ള കേന്ദ്ര സർക്കാർ നിലപാടു തന്നെ സംസ്ഥാന സർക്കാരും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ദൈവവിശ്വാസവും കുടുംബ ജീവിത വ്യവസ്ഥിതികളോട് ആഭിമുഖ്യവുമുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും വിവാഹത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26