25 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു

25 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്ത് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യനെ അറസ്റ്റ് ചെയ്ത ആന്റി നാര്‍ക്കോട്ടിക് ഓഫീസര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അഴിമതി കേസ് ഫയല്‍ ചെയ്തു.

ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ വാങ്കഡെയും മറ്റുള്ളവരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 ഒക്ടോബര്‍ രണ്ടിന് മുംബൈ തീരത്ത് ക്രൂയിസ് കപ്പല്‍ റെയ്ഡ് ചെയ്യുമ്പോള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ മുംബൈ സോണല്‍ ചീഫായിരുന്നു സമീര്‍ വാങ്കഡെ.

നാലാഴ്ച ജയിലില്‍ കിടന്ന ആര്യന്‍ ഖാനെ മതിയായ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് 2022 മെയ് മാസത്തില്‍ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി. വാങ്കഡെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം മെയിലാണ് വാങ്കഡെയെ ചെന്നൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്സ് പേയര്‍ സര്‍വീസിലേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.