വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; നിർമ്മാണം ഈ വർഷം പൂർത്തിയാക്കും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; നിർമ്മാണം ഈ വർഷം പൂർത്തിയാക്കും

ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനൊരുങ്ങി റെയിൽവേ. ഇതിനാവശ്യമായ സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം ഈ വർഷം പൂർത്തീകരിക്കണമെന്ന്‌ ചെന്നൈ പെരുമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ICF) റെയിൽവേ ബോർഡ് നിർദേശം നൽകി.

സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണത്തിന് പെരുമ്പൂർ ഐ.സി.എഫ് തയ്യാറാണെന്ന് കോച്ച് ഫാക്ടറി അധികൃതർ നേരത്തെ റെയിൽവേ ബോർഡിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക വർഷം തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമ്മാണം പൂർത്തിയാക്കണമെന്ന്‌ ബോർഡ് അറിയിച്ചത്.

ട്രെയിനിന്റെ ട്രയൽ റൺ ഉൾപ്പെടെയുള്ള നടപടികൾ ഈ വർഷംതന്നെ പൂർത്തിയാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.