ജീസസ് യൂത്ത് മിഡിൽ ഈസ്റ്റ് കോൺഫറൻസ് ബഹറിനിൽ സമാപിച്ചു

ജീസസ് യൂത്ത് മിഡിൽ ഈസ്റ്റ് കോൺഫറൻസ് ബഹറിനിൽ സമാപിച്ചു

മനാമ: ബഹ്‌റൈനിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ട ജീസസ് യൂത്ത് ‌ മിഡിൽ ഈസ്റ്റ് കോൺഫറൻസ് സമാപിച്ചു. അവാലി കത്തീഡ്രലിൽ നടന്ന കോൺഫറൻസിൽ ഗൾഫ് മേഖലയിൽ നിന്നുള്ള 250 ഓളം ജീസസ് യൂത്ത് അംഗങ്ങളും ലെബനനിൽ നിന്നുള്ള ഏതാനും പ്രതിനിധികളും പങ്കെടുത്തു .

വടക്കൻ അറേബ്യ വികാരിയേറ്റ് ബിഷപ്പ് ആൽഡോ ബെറാർഡി, തെക്കൻ അറേബ്യ വികാരിയേറ്റ് ബിഷപ്പ് പൗലോ മാറ്റിനെല്ലി, വിരമിച്ച ബിഷപ്പ് പോൾ ഹിൻഡർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത്‌ ആശംസകൾ അറിയിച്ചു.

ഫാ. ബിറ്റാജു പുത്തൻപുരക്കൽ, മനോജ് സണ്ണി, മനോജ് പി ജോസ്, ഡോ. മിഥുൻ പോൾ, സ്ഥാനമൊഴിഞ്ഞ ജീസസ്‌ യൂത്ത് ജിസിസി കോർഡിനേറ്റർ രഞ്ജിത് ജോസഫ്, എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വൈദികരും പങ്കെടുത്തു.

ഒരു പുതിയ മിഡിൽ ഈസ്റ്റ് ടീമും രൂപീകരിക്കപ്പെട്ടു, പുതിയ ടീം അംഗങ്ങൾ ഇപ്രകാരമാണ്:
മിൽട്ടൺ പോൾ (ഖത്തർ) - കോർഡിനേറ്റർ
വിമൽ തോമസ് (ബഹ്‌റൈൻ) - അസിസ്റ്റന്റ് കോർഡിനേറ്റർ
ജൂഡ് ജോസഫ് (ഒമാൻ)
ബിജു വിശ്വനാഥ് (എസ് ഡി)
മെറ്റി ഡോൺ (ഖത്തർ)
വിവേക് തോമസ് ജോർജ് (യുഎഇ)
രാജീവ് ജേക്കബ് ചാക്കോ (കുവൈത്ത്)
മാത്യു തോമസ് (യുഎഇ) - ആനിമേറ്റർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.