ചിന്താമൃതം; മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ

ചിന്താമൃതം; മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ

മരണം ഒരു യാഥാർഥ്യമാണോ എന്നുപോലും അറിയാത്തവരെപ്പോലെയാണ് നമ്മിൽ പലരും ജീവിക്കുന്നത്. പല മരണ വാർത്തകളും കേൾക്കുമ്പോൾ യാന്ത്രികമായ അനുശോചനത്തിനപ്പുറം ഇന്ന് ഞാൻ നാളെ നീ ഇന്ന് ഞാൻ നാളെ നീ എന്നും പ്രത്യധ്വാനിക്കുന്നതെന്നോർമയിൽ എന്ന് ജി ശങ്കരക്കുറുപ്പ് പാടിയതു പോലെ, ഓരോ മരണവും ഓരോ മരണവർത്തയും നമുക്കുള്ള ഒരോർമ്മപ്പെടുത്തലായി കരുതേണ്ടിയിരിക്കുന്നു.

തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ യും ആയ സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നു. (ഇത് അദ്ദേഹം തന്നെ എഴുതിയാണോ എന്നുറപ്പില്ലെങ്കിലും വളരെ അർത്ഥവത്തായ വരികൾ ആയതിനാൽ ഇത് നമ്മൾ ഉപയോഗിക്കുന്നു.)

"ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ."
"എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല." "ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി."

"ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, ഞാൻ മനസിലാക്കുന്നു, ഞാൻ അഭിമാനിച്ചിരുന്ന എന്റെ സമ്പത്തും അംഗീകാരങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുന്നു. അതെല്ലാം ആസന്നമായ മൃത്യുവിന്റെ മുന്നിൽ അപ്രസക്തമായിരിക്കുന്നു."
"വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല."

"നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം. എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം."
"നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും, നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും."
"അതുകൊണ്ട് കുടുംബം, ഇണ, കുട്ടികൾ, സുഹൃത്തുക്കൾ... അവരോടെല്ലാം നന്നായി പെരുമാറുക."  "300 ഡോളറിന്റെ വാച്ചും, 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം."

"300 ഡോളറിന്റെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം."
"ഒന്നര ലക്ഷം ഡോളറിന്റെ വാഹനമോ, മുപ്പതിനായിരം ഡോളറിന്റെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒന്നായിരിക്കും. രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു."

"താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും."
"ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു."
"ഫസ്റ്റ് ക്‌ളാസിൽ സഞ്ചരിച്ചാലും, സാധാരണ സീറ്റിൽ യാത്രചെയ്താലും വിമാനം തകർന്നാൽ നിങ്ങൾ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും."
"അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ടു പാടുക... തെക്കും, വടക്കും, പടിഞ്ഞാറും, കിഴക്കും... സ്വർഗ്ഗവും, ഭൂമിയും... തോന്നുന്നതെന്തും സംസാരിക്കുക..."
"നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത്. അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.
അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും.

അതുകൊണ്ട് ഈ ലോകത്ത് നമുക്ക് ചിലവഴിക്കാൻ ദൈവം നൽകിയിരിക്കുന്ന സമയം സന്തോഷത്തോടെ നന്മ ചെയ്ത് ജീവിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.