ഷെയ്ഖ് ഖലീഫയുടെ ഓർമ്മകള്‍ക്ക് ഒരുവ‍ർഷം

ഷെയ്ഖ് ഖലീഫയുടെ ഓർമ്മകള്‍ക്ക് ഒരുവ‍ർഷം

ദുബായ്: യുഎഇ പ്രസിഡന്‍റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍റെ ഓർമ്മകള്‍ക്ക് ഒരു വർഷം. 2022 മെയ് 13 നാണ് ഷെയ്ഖ് ഖലീഫ വിടപറഞ്ഞത്. ആധുനിക യുഎഇയെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഷെയ്ഖ ഖലീഫ യുഎ​ഇ പ്ര​സി​ഡ​ന്‍റ്, സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ, സു​പ്രീം പെ​ട്രോ​ളി​യം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ സേവനം അനുഷ്ഠിച്ചു.

രാ​ഷ്ട്ര​പി​താ​വും പ്ര​ഥ​മ യുഎ.ഇ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഷെയ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അൽ ന​ഹ്യാന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ 2004 ന​വം​ബ​ർ ര​ണ്ടി​ന് അബുദാബി ഭ​ര​ണാ​ധി​കാ​രി​യാ​യും അ​ടു​ത്ത ദി​വ​സം യുഎ​ഇ പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല​യേ​റ്റ​ത്. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ രാഷ്ട്രപതിയായി ചുമതലയേറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.