വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; മതേതരമെന്ന് മുരളീധരന്‍, അല്ലന്ന് മുല്ലപ്പള്ളി

വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; മതേതരമെന്ന് മുരളീധരന്‍, അല്ലന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പ് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ അടി തുടങ്ങി.

ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം യുഡിഎഫിന് നേട്ടമുണ്ടാക്കിയെന്നുമുള്ള കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തന്റെ അറിവോടെയല്ലന്നും കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഇതിന് നിര്‍ദേശിച്ചിട്ടില്ലന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മതേതരമാണന്ന അഭിപ്രായം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനില്ല. കെ മുരളീധരനെപ്പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി പറയാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ അനുകൂലിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും രംഗത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.