അനുരാധയ്ക്ക് നല്‍കാം...ഒരു ബിഗ് സല്യൂട്ട്; ഇങ്ങനെ ആവണം പൊലിസ്

അനുരാധയ്ക്ക് നല്‍കാം...ഒരു  ബിഗ് സല്യൂട്ട്; ഇങ്ങനെ ആവണം പൊലിസ്

മുംബൈ: സ്‌റ്റേഷനില്‍ നിന്ന് നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യാത്രക്കാരിക്ക് വനിതാ കോണ്‍സ്റ്റബിള്‍ രക്ഷകയായി.

ആറ് വയസുകാരിയായ മകള്‍ ട്രെയിനിനകത്ത് കയറിയിട്ടും പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ടുപോയതോടെയാണ് റിജ്ബാന്‍ സഫാദ് ഖാന്‍ എന്ന യുവതി പരിഭ്രാന്തിയിലായത്. ആവുന്നത്ര ശക്തിയെടുത്ത് അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ ചുവടുപിഴച്ച റിജ്ബാനെ അപകടത്തില്‍ നിന്ന് രക്ഷിച്ചത് റെയില്‍വെ പൊലിസിലെ ഉദ്യോഗസ്ഥരാണ്. മുംബൈയിലെ മുമ്പ്ര സ്‌റ്റേഷനിലാണ് സംഭവം.

മകളോടൊപ്പം ട്രെയിന്‍ കയറാന്‍ നില്‍ക്കുകയായിരുന്നു റിജ്ബാന്‍. തിരക്ക് കൂടുതലായതിനാല്‍ മകളെ ആദ്യം ട്രെയിനിനകത്ത് കയറ്റി. എന്നാല്‍ റിജ്ബാന്‍ കയറുന്നതിന് മുമ്പ് ട്രെയിന്‍ പ്ലാറ്റ്‌ഫോമിന്‍ നിന്ന് നീങ്ങിത്തുടങ്ങി. ആവുന്നത്ര ശക്തിയെടുത്ത് അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ റിജ്ബാന്റെ ചുവടുപിഴച്ചു.

ഉമ്മ ട്രെയിനില്‍ കയറിയിട്ടില്ലെന്നറിഞ്ഞ ആറു വയസുകാരി നിലവിളിച്ച് പുറത്തേക്ക് ചാടാന്‍ ഒരുങ്ങുന്നത് കണ്ട വനിതാ കോണ്‍സ്റ്റബിള്‍ അനുരാധ പഗോട്ട ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയി. കുട്ടിയെ സമാധാനിപ്പിച്ച് അടുത്ത സ്‌റ്റേഷന്‍ വരെ കൂടെ യാത്ര ചെയ്തു. ഉമ്മയുടെ അരികില്‍ തിരിച്ചെത്തിച്ചതും അനുരാധയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.