ലണ്ടന്‍: ബ്രിട്ടീഷ് പൗരന്മാര്‍ ഇറച്ചി വെട്ടാനും ലോറി ഓടിക്കാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്റെ നിര്‍ദേശം.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ലെന്നും സുവെല്ല ബ്രേവര്‍മാന്‍ പറഞ്ഞു.
രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെയാക്കി കുറയ്ക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഈ വര്‍ഷം യു.കെയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഏഴു ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം തവണയാണ് ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രേവര്‍മാന്‍ ബ്രിട്ടന്റെ ആഭ്യന്തര മന്ത്രിയാകുന്നത്. നേരത്തെ ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച സുവെല്ല, റിഷി സുനക് അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.