അവസാനം റഷ്യ ജോ ബൈഡനെ അഭിനന്ദിച്ചു

അവസാനം റഷ്യ ജോ ബൈഡനെ അഭിനന്ദിച്ചു

 മോസ്കോ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ജോ ബൈഡനെ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ അഭിനന്ദിച്ചു. യുഎസ് പ്രസിഡണ്ട് സ്ഥാനത്തെ ഔദ്യോഗികമായി നിർണ്ണയിക്കുന്ന ഇലക്ടറൽ കോളേജ് വോട്ടിൽ ബൈഡൻ വിജയിച്ചതിന് ശേഷമാണ് റഷ്യ പ്രതികരണം അറിയിക്കുന്നത്.

നവംബർ 3 ലെ വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിൽ വിജയിയായ ബൈഡനെ മറ്റ് രാജ്യങ്ങൾ അഭിനന്ദനം അറിയിച്ചപ്പോൾ റഷ്യ മൗനം അവലംബിക്കുകയായിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കുവാനായിരുന്നു റഷ്യൻ തീരുമാനം.

“എന്റെ ഭാഗത്തുനിന്ന്, നിങ്ങളുമായുള്ള ആശയവിനിമയത്തിനും സമ്പർക്കത്തിനും ഞാൻ തയ്യാറാണ്,”ഒരു പ്രസ്താവനയിൽ പുടിന്‍ ഇപ്രകാരം പറഞ്ഞു. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന് എല്ലാ വിജയങ്ങളും പുടിൻ ആശംസിച്ചു.

ആഗോള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പ്രത്യേക ഉത്തരവാദിത്തമുള്ള റഷ്യയ്ക്കും അമേരിക്കയ്ക്കും അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കാൻ സഹായിക്കുമെന്ന് പുടിൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.