പൈലറ്റിന്റെ പദയാത്ര; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം: ജനപിന്തുണയില്‍ അമ്പരന്ന് നേതൃത്വം

പൈലറ്റിന്റെ പദയാത്ര; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം: ജനപിന്തുണയില്‍ അമ്പരന്ന് നേതൃത്വം

ജയ്പ്പൂര്‍: സച്ചിന്‍ പൈലറ്റിന്റെ പദയാത്രയ്ക്ക് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. സച്ചിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കം.

തിങ്കളാഴ്ച്ച പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പൈലറ്റിന് ലഭിച്ച ജനപിന്തുണ ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തിനെതിരെ കടുത്ത നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍ അശോക് ഗെലോട്ട് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കാതെ മുന്നോട്ടുപോകാനും കഴിയില്ല. സച്ചിനെതിരെ നടപടി ആവശ്യപ്പെട്ട് ഗെലോട്ട് പക്ഷവും കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജസ്ഥാനില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതുവരെ ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ഫോര്‍മുലകളൊന്നും രാജസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് സഹായിച്ചിട്ടില്ല.

കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാജസ്ഥാന്റെ ചുമതല നല്‍കി സംസ്ഥാനത്തേക്ക് അയക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.