ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകില്ല. ഹൈക്കമാന്‍ഡ് നേതൃത്വത്തില്‍ നാളെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനം. നിര്‍ണായ യോഗം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വീട്ടില്‍ പുരോഗമിക്കുകയാണ്. യോഗത്തില്‍ എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകരടക്കം റിപ്പോര്‍ട്ടുമായി പങ്കെടുക്കുന്നുണ്ട്.
നീരസം പ്രകടമാക്കി മുന്നോട്ട് പോവുകയാണ് ഡി.കെ ശിവകുമാര്‍. ഡി.കെ ശിവകുമാറും സിദ്ധരാമയ്യ ഡല്‍ഹിയിലെത്തിയതിന് പിന്നാലെ ഡല്‍ഹിക്ക് തിരിക്കുമെന്ന് പറഞ്ഞെങ്കിലും ഒടുവില്‍ പിന്മാറുകയായിരുന്നു. വൈകിട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഹൈക്കമാന്റ് തീരുമാനത്തിന് വഴങ്ങിയ ഡി.കെ ശിവകുമാര്‍ കര്‍ണാടകയില്‍ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം കര്‍ണാടകയില്‍ എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും സമയം വരുമ്പോള്‍ പറയുമെന്ന മുന്നറിയിപ്പും ശിവകുമാര്‍ നല്‍കുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലവേദന മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കൊണ്ട് മാത്രം തീരില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എം.ബി പാട്ടീല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപമുഖ്യമന്ത്രി പദത്തില്‍ അടക്കം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിദ്ധരാമയ്യയെ കര്‍ണാടകത്തില്‍ 70 ശതമാനം നിയമസഭാംഗങ്ങളും പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സംസ്ഥാനത്ത് ശിവകുമാറിനെ മാറ്റി നിര്‍ത്തി ഒരു അന്തിമ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.