കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നു നീക്കി; പകരം അര്‍ജുന്‍ റാം മേഘ് വാള്‍

 കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നു നീക്കി; പകരം അര്‍ജുന്‍ റാം മേഘ് വാള്‍

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റി. ഇതു സംബന്ധിച്ച് രാഷ്ടപതി ഭവനാണ് ഉത്തരവിറക്കിയത്. പാര്‍ലമെന്ററികാര്യ സാംസ്‌കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ് വാള്‍ പകരം മന്ത്രിയാകും. അദ്ദേഹം രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയാണ്. അര്‍ജുന്‍ റാം മേഘ് വാളെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി.

സഹമന്ത്രിയായിരുന്ന അര്‍ജുന്‍ രാം മേഘ് വാളിന് അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമ മന്ത്രാലയത്തിന്റെ ചുമതല കൂടി അധികമായി നല്‍കിയത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നല്‍കിയത്.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കിരണ്‍ റിജിജുവിന് മാറ്റം. രണ്ടാം മോഡി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് കായിക യുവജന കാര്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പു കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.