ജോലി പോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഇതുവരെ അംഗമായത് 20 ലക്ഷം പേർ

ജോലി പോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഇതുവരെ അംഗമായത് 20 ലക്ഷം പേർ

ദുബായ്: ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന യുഎഇയുടെ നിർബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ഇതുവരെ ഭാഗമായത് 20 ലക്ഷത്തോളം പേരെന്ന് കണക്കുകള്‍. ജൂണ്‍ 30 ആണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സിന്‍റെ ഭാഗമാകുന്നതിനുളള അവസാന തിയതി.

നാലരമാസത്തിനുളളില്‍ 20 ലക്ഷത്തോളം പേർ നിർബന്ധിത ഇൻഷുറന്‍സ് പദ്ധതിയുടെ ഭാഗമായെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി ഡോ അബ്ദുള്‍ റഹ്മാന്‍ അല്‍ അവാർ വ്യക്തമാക്കി. ജൂണ്‍ 30 നകം ഇന്‍ഷുറന്‍സ് എടുക്കാത്തവർക്ക് 400 ദിർഹമാണ് പിഴ. ജോലി ചെയ്യുന്ന 18 വയസിനുമുകളിലുളള എല്ലാവർക്കും പോളിസി നിർബന്ധമാണ്.

അടിസ്ഥാന ശമ്പളം 16,000 ത്തില്‍ താഴെയുളളവർ മാസത്തില്‍ 5 ദിർഹം നല്‍കുന്ന ഇന്‍ഷുറന്‍സ് സ്കീമിലാണ് അംഗത്വമെടുക്കേണ്ടത്. അതില്‍ കൂടുതല്‍ ശമ്പളമുള്ളവർക്ക് മാസത്തില്‍ 10 ദിർഹം പ്രീമിയമുളള ഇന്‍ഷുറന്‍സ് സ്കീമാണുളളത്. ഒരു വർഷത്തേക്കുളള തുക ഒരുമിച്ച് അടയ്ക്കാം. അതല്ലെങ്കില്‍ 3,6,9 മാസങ്ങളില്‍ തവണകളായി അടയ്ക്കാനുളള സൗകര്യവുമുണ്ട്. പ്രീമിയം തുക അടയ്ക്കാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വീഴ്ച വന്നാല്‍ 200 ദിർഹമാണ് പിഴ.

ജോലി നഷ്ടപ്പെട്ടാല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം വരെയാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. പരിരക്ഷ ലഭിക്കാന്‍ 12 മാസത്തെ പ്രീമിയം അടച്ചിരിക്കണം. സ്വഭാവ ദൂഷ്യം മൂലം ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന സാഹചര്യമടക്കുളള പരിശോധിച്ചായിരിക്കും ഇന്‍ഷുറന്‍സ് തുക നല്‍കുക. https://www.diniloe.ae/nsure/login/#/ എന്നതാണ് രജിസ്ട്രർ ചെയ്യാനുളള ലിങ്ക്.

ആദ്യഘട്ടത്തില്‍ അർദ്ധസർക്കാർ. സർക്കാർ ജീവനക്കാരെയും ഫ്രീസോണ്‍ ജീവനക്കാരെയും നിർബന്ധിത ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ഇവരും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.