പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ജി7 ഉച്ചകോടിയില്‍; ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ജി7 ഉച്ചകോടിയില്‍; ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആറ് ദിവസത്തെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. ജപ്പാന്‍, ഓസ്‌ട്രേലിയ, പാപ്പുവ ന്യൂഗ്വിനിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ജപ്പാനിലെ ഹിറോഷിമയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. 19 മുതല്‍ 21 വരെയാണ് പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം.

ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഹിരോഷിമ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോഡി. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കളുമായി മോഡി കൂടിക്കാഴ്ച നടത്തും.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ നാല്‍പതോളം പരിപാടികളില്‍ മോഡി പങ്കെടുക്കും. ഹിരോഷിമയില്‍ നിന്ന് പാപ്പുവ ന്യൂഗ്വിനിയയിലേക്കാണ് അദ്ദേഹം പോവുക. അവിടെ ഫോറം ഓഫ് ഇന്ത്യ പസഫിക് ഐലന്റ് കോര്‍പ്പറേഷന്റെ ഉച്ചകോടിയില്‍ പങ്കെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ രാജ്യം സന്ദര്‍ശിക്കുന്നത്. രാജ്യത്തെ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവരെ മോഡി സന്ദര്‍ശിക്കും.

അതിന് ശേഷമാകും ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പ്രവാസികള്‍ മോഡിക്കൊരുക്കുന്ന സ്വീകരണത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.