മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതിജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യ വാചകം ചൊല്ലിക്കൊടുത്തു. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. റെക്കോര്‍ഡ് വേഗത്തില്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 2031 മേയ് വരെ കാലാവധിയുള്ള ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ചീഫ്  ജസ്റ്റിസായിട്ടായിരിക്കും വിരമിക്കുക. പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ജസ്റ്റിസ് വിശ്വനാഥൻ 1988 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2013 ൽ രണ്ടാം യുപിഎ സർക്കാരിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.