വത്തിക്കാനിൽ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ അറസ്റ്റിൽ

വത്തിക്കാനിൽ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ അറസ്റ്റിൽ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ അപ്പസ്തോലിക വസതി ഡമാസസ് പരിസരത്തേക്ക് അതി ക്രമിച്ചു കയറിയ മധ്യവയസ്കനെ പിടികൂടി വത്തിക്കാൻ പോലിസ്. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടു മണിയോടെ സാന്താ അന്ന ഗേറ്റിലാണ് സംഭവം.

കാവൽ നിന്ന പോലിസ്, കാറിലെത്തിയ അദ്ദേഹത്തെ അകത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. തുടർന്ന് പ്രവേശന കവാടത്തിൽ നിന്ന് പുറത്തു കടന്ന ശേഷം കാറിൽ അതി വേഗത്തിൽ വീണ്ടും തിരിച്ചെത്തി അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് പ്രസ്താവനയിലൂടെ പറഞ്ഞു.

കാവൽ നിന്നിരുന്ന ഇൻസ്‌പെക്ടർ കാർ നിർത്താനായി വാഹനത്തിന്റെ മുൻ ടയറിന്റെ ഭാ​ഗത്തേക്ക് വെടിയുതിർത്തെങ്കിലും വാഹനവുമായി അയാൾ അകത്തേക്ക് യാത്ര തുടർന്നു. വത്തിക്കാൻ പോലിസ് പിന്നീട് നുഴഞ്ഞു കയറ്റത്തിനുള്ള അലാറം മുഴക്കി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പിൻഭാഗത്തേക്കും വത്തിക്കാൻ ഗാർഡനിലേക്കും മാർപ്പാപ്പയുടെ വസതി സ്ഥിതിചെയ്യുന്ന സാന്താ മാർത്ത സ്‌ക്വയറിലേക്കും ഉള്ള പ്രവേശന ഭാ​ഗത്ത് സുരക്ഷ ശക്തമാക്കി.

ഇതിനിടയിൽ കാർ സെന്റ് ഡമാസസ് അങ്കണത്തിൽ എത്തിയപ്പോൾ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഏകദേശം 40 വയസ്സുള്ള മനുഷ്യനെ വത്തിക്കാൻ സിറ്റി സ്റ്റേറ്റിലെ ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹൈജീനിലെ ഡോക്ടർമാർ പരിശോധിച്ചു. ചില ​ഗുരുതരമായ മാനസിക പ്രശനങ്ങൾ അയാൾ നേരിടുന്നതായി ഡോക്ടർമാർ അറിയിച്ചു. വത്തിക്കാനിലെ ജുഡീഷ്യൽ അധികാരികളുടെ വിചാരണ നേരിടേണ്ടതിനാൽ ഇയാളിപ്പോൾ പോലിസ് കസ്റ്റഡിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.