ജിദ്ദ: അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ജിദ്ദയിലെത്തിയ അദ്ദേഹം അറബ് രാഷ്ട്ര തലവന്മാരുമായി സംസാരിച്ചു. ഉക്രൈനുമേലുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനായി താൻ നടത്തുന്ന സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് ഉച്ചകോടിക്കിടെ സെലെൻസ്‌കി രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
ഉക്രൈനിയൻ ഭൂമി റഷ്യ അനധികൃതമായി പിടിച്ചെടുക്കുന്നതിനെതിരെയും 15 മാസത്തെ യുദ്ധത്തിൽ ചില ഉക്രൈനിയക്കാരെ തടവിലാക്കിയതിനെതിരെയും അറബ് ലീഗ് അംഗങ്ങൾ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ കണ്ണടയ്ക്കുന്നെന്ന് ഉച്ചകോടിയെ സെലെൻസ്‌കി പറഞ്ഞു.
ഇവിടുത്തെ യുദ്ധത്തെ സംഘർഷമെന്ന് വിളിക്കുന്നതിൽ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ആളുകൾ ഉച്ചകോടിയിൽ ഉണ്ടെങ്കിലും റഷ്യൻ ജയിലുകളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ഉക്രെയ്‌നുമായി പ്രവർത്തിക്കാൻ അറബ് രാജ്യങ്ങളോട് സെലൻസ്കി ആവശ്യപ്പെട്ടു.
സമാധാനത്തെ ബഹുമാനിക്കുന്ന നിങ്ങളെ എല്ലാവരെയും സമാധാന ഫോർമുലയുടെ പ്രയോഗത്തിൽ ചേരാനും അങ്ങനെ ശത്രുത, യുദ്ധങ്ങൾ, കഷ്ടപ്പാടുകൾ, തിന്മകൾ എന്നിവ കുറയ്ക്കാനും ഞാൻ ക്ഷണിക്കുന്നു. റഷ്യ ദുർബലമാണ്, അവരുടെ കൈയിൽ കൂടുതൽ ആയുധങ്ങൾ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ അതിനെ തോൽപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ഒരു സമാധാന പദ്ധതിയും തയ്യാറാക്കി.
ഇതിന്റെ ഫലമായി ഉക്രൈനിലെ മോസ്‌കോയുടെ അധിനിവേശം മൂലം വഷളായ ആഗോള ഭക്ഷ്യ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞ ജൂലൈയിൽ ഐക്യ രാഷ്ട്രസഭയും തുർക്കിയും ഇടനിലക്കാരായി കരാർ ഒപ്പുവച്ചു. കരാർ ഈ ആഴ്ച രണ്ടുമാസം കൂടി നീട്ടി. ഭക്ഷ്യസുരക്ഷയ്‌ക്ക് പുറമേ സമാധാന പദ്ധതിയിൽ റഷ്യയുടെ എല്ലാ സൈനികരെയും ഉക്രേനിയൻ പ്രദേശത്ത് നിന്ന് പിൻവലിക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു.
അതേസമയം, റഷ്യയ്ക്കും ഉക്രൈയ്നും ഇടയിൽ മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. മുഹമ്മദ് ബിൻ സൽമാന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നല്ല ബന്ധമാണുള്ളത്. സിറിയ പ്രസിഡന്റ് ബഷാർ അൽ അസദും അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v