സീറോ മലബാർ സഭയുടെ യാമ പ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു

സീറോ മലബാർ സഭയുടെ യാമ പ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു

കാക്കനാട്: സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു. മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന ചടങ്ങിൽ സഭാ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് യാമ പ്രാർത്ഥനകളുടെ രണ്ടാം വാല്യം സിഎംഐ സന്ന്യാസ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലിന് നൽകികൊണ്ടാണ് പ്രകാശന കർമം നിർവ്വഹിച്ചത്.

രണ്ടാം വാല്യത്തിൽ പൊതുക്രമത്തോടൊപ്പം ആരാധനാക്രമത്തിലെ ശ്ലീഹാക്കാലം മുതൽ പള്ളിക്കൂദാശക്കാലം വരെയുള്ള പ്രാർത്ഥനകളും ഗീതങ്ങളും ഉൾകൊള്ളുന്നു. സീറോമലബാർ സഭയുടെ സമ്പന്നമായ സഭാ കേന്ദ്രീകൃത പ്രാർത്ഥനാ പൈതൃകം രണ്ടാം വാല്യം പ്രതിഫലിപ്പിക്കുന്നു. പന്തക്കുസ്താ തിരുനാൾ മുതൽ ഈ വാല്യത്തിലെ പ്രാർത്ഥനകൾ ആരംഭിക്കും.

പ്രകാശന കർമ്മത്തിൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ മുൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിഫി മേക്കാട്ടുകുളം, കൂരിയായിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു വൈദികർ, സന്യസ്തർ എന്നിവരും സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.