മെൽബൺ: ലഗേജിന്റെ തൂക്കം കൂടുന്നതുമൂലമുണ്ടാകുന്ന പിഴ വരാതിരിക്കാൻ സാഹസികത നടത്തിയ യുവതിക്ക് കിട്ടിയത് എട്ടിന്‌റെ പണി. 19കാരിയായ അഡ്രിയാന ഒകാംപോയ്‌ക്കെതിരെയാണ് ഓസ്ട്രേലിയയിലെ ജെറ്റ്സ്റ്റാർ എയർലൈൻ നടപടി സ്വീകരിച്ചത്.
വിനോദ യാത്ര പോയി മടങ്ങി വരവെ അഡ്രിയാനയുടെ ലഗേജിന് അമിതഭാരം ഉണ്ടായിരുന്നു. ഇതിന് എയർലൈൻ പിഴ ഈടാക്കുമെന്നതിനാൽ അവർ അമിതമായുള്ള വസ്ത്രങ്ങൾ പുറത്തേക്കെടുത്തു. ഇവ ഒന്നിന് മീതെ ഒന്നായി ശരീരത്തിൽ ധരിച്ചു. മെലിഞ്ഞിരിക്കുന്ന ശരീര പ്രകൃതിയുള്ള താൻ ഇതോടെ കരടിയുടെ രൂപത്തിന് സമമായെന്ന് അഡ്രിയാന പറഞ്ഞു. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്ന് അഡലെയ്ഡിലേക്കുള്ള യാത്രക്കിടെയാണ് യുവതി ഇത്തരം പ്രവൃത്തി ചെയ്തത്.
ഏകദേശം അഞ്ച കിലോയോളം തൂക്കമാണ് യുവതി ശരീരത്തിൽ ധരിച്ചത്. എന്നാൽ ഇതു തിരിച്ചറിഞ്ഞ എയർലൈൻ അധികൃതർ വിമാനത്തിൽ കയറുന്നതിന് മുമ്പ് അഡ്രിയാനയെ തടഞ്ഞു നിർത്തുകയും യുവതിയിൽ നിന്നും 65 ഡോളർ പിഴയീടാക്കുകയും ചെയ്തു. ഏതാണ്ട് ആറ് ലെയർ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്ന് അഡ്രിയാന പ്രതികരിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.