കൊച്ചി: C I D മൂസ എന്ന സിനിമയിൽ ജഗതി ശ്രീകുമാർ വിജയരാഘവനോട് പറയുന്ന ഒരു ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്; 'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെതന്നെ ഉദ്ദേശിച്ചാണ്, ഏന്നെമാത്രം ഉദ്ദേശിച്ചാണ്'. ഏതാണ്ടിതുപോലുള്ള അവസ്ഥയാണ് ചില പാർട്ടികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത്തരക്കാരോട് പറയാനുള്ളത് രണ്ട് തിയറികളാണ് (പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നറിയാം എന്നാലും)
1) Text in a Context
സന്ദർഭത്തിൽനിന്നു സാഹചര്യത്തെയും, പശ്ചാത്തലത്തിൽനിന്നും വാക്കുകളെയും വാക്യങ്ങളെയും അടർത്തിമാറ്റി വിവാദങ്ങൾ മെനയുന്നവരാണ് പുകമറ സൃഷ്ടികുന്നത്.
🔺ആരെയാണ് പ്രസംഗം അഭിസംബോധന ചെയ്യുന്നത് ?
🔺എന്തായിരുന്നു ആ പ്രസംഗത്തിന്റെ ആകമാന സന്ദേശം?
🔺പ്രസഗത്തിന്റെ കാലിക പ്രസക്തി ?
ഇത്തരം ചോദ്യങ്ങൾ വിശകലനം ചെയ്താൽ തീരാവുന്നതേയുള്ളൂ വിവാദം!
2) Deconstruction
ഫ്രഞ്ച് തത്വചിന്തകനായ ജക്കൂസ് ടെറിഡയുടെ (Jacques Derrida) തത്വ ചിന്തയാണ് ഡികൺസ്ട്രക്ഷൻ. Derrida argues that there are no self-sufficient units of meaning in a text, because individual words or sentences in a text can only be properly understood in terms of how they fit into the larger structure of the text and language itself. (ഒരു വാചകത്തിൽ അർത്ഥത്തിന്റെ സ്വയം പര്യാപ്തമായ യൂണിറ്റുകൾ ഇല്ലെന്ന് ഡെറിഡ വാദിക്കുന്നു, കാരണം ഒരു വാചകത്തിലെ വ്യക്തിഗത വാക്കുകളോ വാക്യങ്ങളോ വാചകത്തിന്റെയും ഭാഷയുടെയും വലിയ ഘടനയുമായി എങ്ങനെ യോജിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ശരിയായി മനസ്സിലാക്കാൻ കഴിയൂ).
'രക്തസാക്ഷി'എന്ന പദം ഏറെ വ്യഭിചരിക്കപ്പെട്ടിരിക്കുന്ന കാലത്തും ഈ പദത്തിന്റെ അർഥം പരിശുദ്ധ കത്തോലിക്കാ സഭയോളം ആരും മനസ്സിലാക്കിയിട്ടും അനുഭവിച്ചിട്ടും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ സാംസ്കാരിക രാഷ്ട്രീയ മത മേഖലകളിലെ ഒരു രക്തസാക്ഷിത്വത്തെയും സഭ ഒരുകാലത്തും വിലകുറച്ചുകാണില്ല. കാരണം രക്തസാക്ഷികളുടെ ചുടുനിണമാണ് സഭയുടെ അസ്തിത്വത്തിന്റെ അടിസ്ഥാനം. അതേസമയം മനപൂർവ്വം 'സൃഷ്ടിക്കപ്പെടുന്ന' രക്തസാക്ഷികളെ വിസ്മരിക്കുകയും ചെയ്യും.
NB: ബോംബ് നിർമ്മിക്കുമ്പോൾ കൈയിലിരുന്നു പൊട്ടി മരിച്ചവരും ചീട്ടുകളിക്കുമ്പോൾ പോലീസ് ഓടിച്ചു കിണറ്റിൽ വീണു മരിച്ചവരും... രാഷ്രീയ പകപോക്കലിന് വിധേയരായവരും രക്തസാക്ഷികളായി വാഴ്ത്തപ്പെടുന്ന സ്ഥലത്താണ്, കാലത്താണ് ഈ ഓർമപ്പെടുത്തൽ എന്നു മറക്കാതിരിക്കാം. കോഴി കട്ടവൻ തലയിൽ തപ്പും, പപ്പ് കാണും! രക്തസാക്ഷികൾ സിന്ദാ ബാദ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.