അർഹതക്കുള്ള അംഗീകാരമായി ബിജോയ് പാലാക്കുന്നേലിന്‌ യാത്രയയപ്പ്

അർഹതക്കുള്ള അംഗീകാരമായി ബിജോയ് പാലാക്കുന്നേലിന്‌ യാത്രയയപ്പ്

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി എസ്എംസിഎയുടെ മുഖമായിരുന്ന ബിജോയി പാലക്കുന്നേലിന്‌ സംഘടന നൽകിയ യാത്രയപ്പ് ഹൃദ്യവും പ്രൗഢ ഗംഭീരവുമായി. മെയ് ഇരുപത് ശനിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രസിഡന്റ് സുനിൽ റാപ്പുഴ അധ്യക്ഷനായിരുന്നു.

 യുകെയിലെ മുൻ നഗരസഭാ മേയറും ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായ ഡോ. ടോം ആദിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു പി ഗ്രിഗറി സ്വാഗതം ആശംസിച്ചു. 

സീറോ മലബാർ പ്രവാസി കമ്മിഷൻ മുൻ ചെയർമാൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, എസ്എംസിഎ റിട്ടേണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്ത്, നോർത്ത് അമേരിക്കയിലെ മുൻകാല എസ്എംസിഎ പ്രവർത്തകരുടെ സംഘടനായ SMCAKNA പ്രസിഡന്റ് കെ.എം. ചെറിയാൻ എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ ബിജോയിയുടെ പ്രവർത്തനങ്ങളെ അനുസ്മരിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു.

അബ്ബാസിയ ഇടവക സീറോ മലബാർ കാറ്റിക്കിസം ഡയറക്ടർ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, എസ്എംസിഎ ഏരിയ ജനറൽ കൺവീനർമാരായ ഷാജു ദേവസ്സി (അബ്ബാസിയ), സെബാസ്റ്റ്യൻ പോൾ (സിറ്റി ഫർവാനിയ), അജോഷ് ആന്റണി (ഫഹാഹീൽ), ടോം ഇടയോടിൽ (സാൽമിയ), ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി ആന്റണി മനോജ്, എസ്എംവൈഎം പ്രസിഡന്റ് ജിജിൽ മാത്യു, ബാലദീപ്തി പ്രസിഡന്റ്റ് റോഷൻ ജൈബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്എംസിഎ സ്ഥാപകാംഗം സൈജു മുളകുപാടം മുൻ പ്രസിഡൻ്റ്മാരായ അനിൽ തയ്യിൽ, ബെന്നി നാല്പതാംകളം, സൻസിലാൽ ചക്യത്ത് എന്നിവർ വേദിയിലും തോമസ് വിതയത്തിൽ, ബെന്നി പെരിക്കിലത്ത് എന്നിവർ വീഡിയോയിലൂടെയും യാത്ര മംഗളങ്ങൾ നേർന്നു. എസ്എംസിഎയുടെ മുൻകാല ജനറൽ സെക്രട്ടറിമാരും ട്രഷറർമാരും ബാലദീപ്തിയുടെ മുൻ ഭാരവാഹികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.

ബിജോയ് പാലാക്കുന്നേലിന്റെ ജീവിതത്തെയും, എസ്എംസിഎക്കും പ്രവാസ സമൂഹത്തിനും ബിജോയ് നൽകിയ സേവനങ്ങളെയും അടിസ്ഥാനമാക്കി ബൈജു ജോസഫ് ഒരുക്കിയ ഡോക്യുമെന്ററി വേദിയിൽ പ്രദർശിപ്പിച്ചു. തുടർന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബിജോയി നടത്തിയ മറുപടിപ്രസംഗം സദസ്സിനെ പിടിച്ചിരുത്തി. നടന്ന വഴികളെ ദൈവ നിശ്ചമായി കരുതുവാനും മുന്നോട്ടു പോകുമ്പോൾ പ്രത്യാശയുടെ പൊൻകിരണങ്ങൾ ദർശിക്കുവാനും ഇനി വരുന്ന എസ്എംസിഎ കുടുംബാംഗങ്ങൾക്ക് പ്രേചോദനമാകുന്ന പ്രസംഗം തികഞ്ഞ നിശബ്ദതയോടെയും ഇടയ്ക്കിടെ ഉയർന്ന കരഘോഷത്തോടെയുമാണ് സദസ്സ് സ്വീകരിച്ചത്. 

യോഗത്തിനിടയിൽ ഫഹാഹീൽലിലേയും അബ്ബാസിയായിലെയും ബാല ദീപ്തി കുട്ടികളവതരിപ്പിച്ച സംഘ നൃത്തങ്ങളും, ലഘു നാടകവും തിങ്ങിനിറഞ്ഞ സദസ്സിനു ആസ്വാദ്യമായി. നാട്ടിൽ നിന്ന് വന്ന കലാകാരന്മാർ അവതരിപ്പിച്ച സിനിമാറ്റിക് ഷോയും ശ്രദ്ദേയമായി. പ്രവാസ ഗീതം ടീം ബിജോയ് പാലക്കുന്നേലിന്‌ ആദരവുകൾ അർപ്പിച്ചു കൊണ്ട് അവതരിപ്പിച്ച സംഘഗാനം സദസ്സ് കൈയ്യടികളോടെ സ്വീകരിച്ചു. ബിജോയിയുടെ പ്രവാസ ജീവിതത്തെ ആസ്പദമാക്കി സോബൻ ജെയിംസ് രചിച്ച വരികൾക്ക് ലീന സോബൻ സംഗീതവും സെബാസ്റ്റ്യൻ ഓർക്കസ്ട്രഷനും നിർവഹിച്ചു. 

സന്തോഷ് കളരിക്കൽ (സോഷ്യൽ) സന്തോഷ് ജോസഫ് (ആർട്സ്) സന്തോഷ് ഒഡേറ്റി (കൾച്ചറൽ) സുദീപ് ജോസഫ് (മീഡിയ) തുടങ്ങിയ എസ്എംസിഎ സബ്‌കമ്മിറ്റി കൺവീനർമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ സജ്ജീകരിച്ചിരുന്നത്. ജിജിമോൻ കുരിയാള (ഓഫീസ് സെക്രട്ടറി), ബോബി കയ്യാലപ്പറമ്പിൽ (വൈസ് പ്രസിഡന്റ്) എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. എസ്എം സി എ യുടെ ട്രഷറർ ജോർജ് അഗസ്റ്റിൻ തെക്കേൽ നന്ദി പറഞ്ഞു. എസ് എം സി എയുടെ സ്മരണികയും, മറ്റു സമ്മാനങ്ങളും ബിജോയ് ഏറ്റുവാങ്ങി. എസ് എം സി എ യുടെ ചരിത്രത്തിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത സേവനങ്ങളുടെ മൂല്യത്തിനൊത്ത ഒരു യാത്രയയപ്പ് ബിജോയ്ക്ക് നൽകാനായതിൽ ഇരുപത്തിയെട്ടാമത്‌ ഭരണ സമിതിക്ക് അഭിമാനിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.