അംബാല: ഡല്‍ഹിയില്‍ നിന്നും അംബാലയിലേക്ക് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചരക്ക് ലോറി ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്തത്. ചരക്ക് ലോറിയിലെ ജീവനക്കാര്‍ക്കൊപ്പം യാത്ര ചെയ്തതിലൂടെ അവരുടെ പ്രശ്നങ്ങള്‍ പഠിക്കുവാനും അവരെ കേള്‍ക്കുവാനും അദ്ദേഹം സമയം കണ്ടെത്തുകയായിരുന്നു. ഭാരത് ജോഡയാത്രയ്ക്ക് ശേഷം പൊതുജന സമ്പര്‍ക്കം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ഇക്കാര്യത്തെ നോക്കിക്കാണുന്നത്.
ഹരിയാനയിലെ സോനിപട്ടിലെ ധാബയില്‍ വച്ചാണ് അദ്ദേഹം ചരക്ക് ലോറി ജീവനക്കാരെ കണ്ടത്. അംബാലയ്ക്ക് സമീപമുള്ള ട്രക്ക് സ്റ്റോപ്പില്‍ നിന്നും വാഹനത്തില്‍ കയറി പോവുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കോണ്‍ഗ്രസ് നേതാക്കളടക്കം ട്വിറ്ററില്‍ പങ്കവച്ചിട്ടുണ്ട്.
ഏകദേശം 90 ലക്ഷം ഡ്രൈവര്‍മാര്‍ ഇന്ത്യയിലെ നിരത്തുകളില്‍ ഓടുന്നു. അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. രാഹുല്‍ ജി അവരുടെ മന്‍ കി ബാത്ത് ശ്രദ്ധിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ജനങ്ങള്‍ക്കൊപ്പം നിലനിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സാധാരണക്കാരില്‍ സാധാരണക്കാരനായി യാത്ര ചെയ്യുമ്പോള്‍ അടിസ്ഥാനപരമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കിക്കൊണ്ട് അവയ്ക്ക് പരിഹാരം കാണാനും ഇതിലൂടെ സാധിക്കും. ഈ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളും വെല്ലുവിളികളും ശ്രദ്ധിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും രാഷ്ട്രീയമായി അതിന് വളരെയേറെ മാനങ്ങള്‍ ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.