ബംഗളൂരു: കാവിവല്‍ക്കരണമോ സദാചാര പൊലീസിങോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ കര്‍ണാടകയില്‍ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കാലത്ത് ജാഗ്രത പാലിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മീഷണറോടും മുനിസിപ്പല്‍ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ നോക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുന്‍ഗണനയെന്നും ശിവകുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.