ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമ വാര്‍ഷികാചരണം 26 മുതല്‍

ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമ വാര്‍ഷികാചരണം 26 മുതല്‍

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​നും ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 98-ാമ​ത് ച​ര​മ​വാ​ര്‍ഷി​കാ​ച​ര​ണം മെ​യ് 26 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ടു​വ​രെ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും. 26ന് ​രാ​വി​ലെ 9.30ന് ​മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ റോ​മാ​യാ​ത്ര ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ച് സി​മ്പോ​സി​യം ന​ട​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തും. റ​വ.​ ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഡോ. ​സി​സ്റ്റ​ര്‍ തെ​രേ​സാ ന​ടു​പ്പ​ട​വി​ല്‍, ഡോ.​ കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. റ​വ.​ ഡോ.​ ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. സി​സ്റ്റ​ര്‍ മേ​ഴ്‌​സി നെ​ടു​മ്പു​റം ആ​മു​ഖ പ്ര​സം​ഗം പറയും. 

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പാ​റേ​ല്‍ പ​ള്ളി​യി​ല്‍ നി​ന്നും അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്റെ​യും ആ​രാ​ധ​നാ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലെ ക​ബ​റി​ട​ത്തി​ലേ​ക്ക് തീ​ര്‍ഥാ​ട​നം ന​ട​ത്തും. പാറേല്‍പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാരിക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍ ഫ്‌ളാഗ് ഓ​ഫ് ചെ​യ്യും. 4.30ന് ​തീര്‍ഥാടനം മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പള്ളിയില്‍ എത്തി​ച്ചേ​രും.

മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ ച​ര​മ​ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന് ബിഷപ്പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, 7.30ന് ​ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെരുന്തോ​ട്ടം, 10.30ന് ​ബി​ഷ​പ് മാ​ര്‍ പീറ്റര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, 12.15ന് ​മോണ്‍.​ ജ​യിം​സ് പാ​ല​യ്ക്ക​ല്‍, വൈ​കു​ന്നേ​രം 4.30ന് ​ഫാ.​ ജോ​മോ​ന്‍ പുത്തന്‍പ​റ​മ്പ് എ​ന്നി​വ​ര്‍ വി​ശു​ദ്ധ​ കുര്‍ബാ​ന അ​ര്‍പ്പി​ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.