പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല; കൂടിയ വ്യാപന ശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല; കൂടിയ വ്യാപന ശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അടുത്ത മഹാമാരി ഉടന്‍ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത തരം റിംഗ്വേം ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍ സ്ഥിരീകരിച്ചു. 28, 47 വയസുകളുള്ള രണ്ട് സ്ത്രീകളിലാണ് റിംഗ്വേം രോഗം കണ്ടെത്തിയത്.

ഒരുതരം പുഴുക്കടി മാതിരിയുള്ള ത്വക് രോഗമാണിത്. രോഗത്തിന് ഇതുവരെ പ്രതിരോധമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഈ ഫംഗസ് രോഗം ശക്തമായ വ്യാപന ശേഷിയുള്ളതാണെന്നും വൈറസിനെ നേരിടാന്‍ ലോകം ഇപ്പോള്‍ സജ്ജമല്ലെന്നുമാണ് സെന്റേഴ്സ് ഫോര്‍ ഡിസാസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) വ്യക്തമാക്കിയത്.

ചര്‍മ്മത്തില്‍ വട്ടത്തില്‍ വരുന്ന ഈ രോഗം വലിയ ചൊറിച്ചിലുണ്ടാക്കും. കഴുത്ത്, നിതംബം, വയര്‍, തുടകള്‍ എന്നിവിടങ്ങളില്‍ വ്രണമുണ്ടാകുകയും ഇത് ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നതാണ് റിംഗ് വേം രോഗബാധ.

പിന്നീട് ഇത് രോഗം ബാധിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങളിലേക്കും ബാധിച്ചതായാണ് വിവരം. ഇവരെല്ലാം നിരീക്ഷണത്തിലാണ്. രോഗിയുമായി സമ്പര്‍ക്കം വരുന്നവര്‍ക്കെല്ലാം ഈ രോഗമുണ്ടാകാം. ട്രൈകോഫൈറ്റന്‍ ഇന്‍ഡോടൈനിയെ എന്നാണ് ഈ ഫംഗസിന്റെ പേര്.

കോവിഡിനെക്കാള്‍ ശക്തമായ അടുത്ത മഹാമാരി ഉടനുണ്ടായേക്കാമെന്നും അത് തടയുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിതെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ ശ്രേണിയില്‍പ്പെട്ട രോഗമാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.