പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പേര് മാറിയേക്കും; നിര്‍മ്മാണം പ്രതിപക്ഷ പ്രതിഷേധം ക്യാമറയില്‍ പതിയാത്ത രീതിയില്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പേര് മാറിയേക്കും; നിര്‍മ്മാണം പ്രതിപക്ഷ പ്രതിഷേധം ക്യാമറയില്‍ പതിയാത്ത രീതിയില്‍

ന്യൂഡല്‍ഹി: ഈ മാസം 28ന് ഉദ്ഘാടനം നടക്കാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പേര് മാറ്റിയേക്കുമെന്ന് സൂചന. പുതിയ പാര്‍ലമെന്റിന് ഏറെ പ്രത്യേകതകളും ഉണ്ടാവും. മന്ദിരത്തിന് മൂന്ന് പ്രവേശനകവാടങ്ങളാണ് ഉള്ളത്. ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയായിരിക്കും കവാടങ്ങളുടെ പേര്. കൂടാതെ മഹാത്മാ ഗാന്ധി, ചാണക്യ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബി ആര്‍ അംബേദ്കര്‍ തുടങ്ങിയ പ്രമുഖരുടെ ഗ്രാനൈറ്റ് പ്രതിമകളും ഉണ്ടാവും.

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്ന പാര്‍ലമെന്റിലെ നടുത്തളത്തിനും പുതിയ മന്ദിരത്തില്‍ മാറ്റമുണ്ട്. ആദ്യവരിയില്‍ നിന്ന് ഒരടി താഴെയായിരിക്കും നടുത്തളം ഉണ്ടാവുക. അതിനാല്‍ തന്നെ ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടാകും. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ നിലവിലെ പാര്‍ലമെന്റിനെ 'ജനാധിപത്യത്തിന്റെ മ്യൂസിയം' ആക്കിമാറ്റും.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയായിരിക്കും രാഷ്ട്രത്തിന് സമര്‍പ്പിക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം രാഷ്ട്രപതിയെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ 19 രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി അമിത്ഷാ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.