കൊച്ചി: ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളജുകളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (എസ്‌ഐഎസ്എഫ്) നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സുരക്ഷ നല്‍കണമെന്നും ഇതിന്റെ ചിലവ് സ്വകാര്യ ആശുപത്രികള്‍ വഹിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആശുപത്രി ഓര്‍ഡിനന്‍സ് നിലവില്‍ വന്നതായി സര്‍ക്കാരും കോടതിയെ അറിയിച്ചു.
ഡോ.വന്ദനദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ദേവന്‍ രാമന്ദ്രന്‍, കൗസര്‍ എടപ്പഗത് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതിക്ക് ഉള്ള അവകാശങ്ങള്‍ പോലെ തന്നെ ആണ് മജിസ്ട്രേറ്റിനും ഡോക്ടര്‍സ് എന്നിവരുടെ സുരക്ഷ എന്ന് കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാള്‍ തയ്യാറാക്കേണ്ടതെന്ന് കോടതി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘടനകളുടെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും അഭിപ്രായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v