മാര്‍ട്ടിന്‍ വിലങ്ങോലില്‍
യുഎസ്: പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ആന്റണിയും ഒന്നിക്കുന്ന 'ദ ഗ്രേറ്റ് എസ്‌കേപ്പ്' മെയ് 26ന് റിലീസ് ചെയ്യും. പൂര്‍ണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്ലറും പ്രധാന കഥാപാത്രമായി എത്തുന്നു.
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ബ്ളാക്ക് ബെല്‍റ്റ് നേടിയ ആര്‍തര്‍ ആന്റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് 'ദ ഗ്രേറ്റ് എസ്‌കേപ്പ്'. ബാബു ആന്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകന്‍ അല്ക്‌സ് ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സന്ദീപ്.ജെ.എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്റണി അറിയിച്ചു. ഹോളിവുഡ്, തായ്ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്റനാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
അതിഗംഭീര ആക്ഷന്‍ രംഗങ്ങലാണ് 'ദ ഗ്രേറ്റ് എസ്‌കേപ്പില്‍' ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ റിലീസിനൊപ്പം ഇന്ത്യയില്‍ മലയാളത്തിലും തമിഴിലുമായും ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാള പ്രേക്ഷകര്‍ക്ക് ഏറെ പുതുമയുണര്‍ത്തുന്ന ഒരു ദശ്യാനുഭവം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. ചിത്രത്തിന്റെ പൂര്‍ണ്ണമായ എഫക്റ്റ് ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ ശ്രമിക്കണമെന്നും നടന്‍ ബാബു ആന്റണി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.