തിരുവനന്തപുരം: എഐ ക്യാമറകളില്‍ പതിയുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് ശക്തമായ സമരവുമായി കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി എഐ ക്യാമറകള്‍ മറച്ച് സമരം നടത്താനാണ് പരിപാടി.
വൈകിട്ട് അഞ്ചിനാണ് സമരം. അന്യായമായ പിഴയീടാക്കലിനെതിരെ പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. കെല്‍ട്രോണിന്റെ വിശ്വാസ്വത തന്നെ പൂര്‍ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ പുതിയ വിദഗ്ധ സമിതി രൂപീകരിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനം.
കാമറകള്‍ കൃത്യമായും സുഗമമായും പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കുന്നതിനാണ് സമിതിക്ക് രൂപം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v