അജ്മാന്‍: അജ്മാന്‍ പോലീസിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ഒഴിവുകളുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് വ്യക്തമാക്കി അജ്മാന്‍ പോലീസ്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകളുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ വ്യക്തമാക്കുന്നത്. ഇത് വ്യാജ പ്രചരണമാണ്. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവർ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും അനൗദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളെ ആശ്രയിക്കരുതെന്നും പോലീസ് ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v