ദുബായില്‍ മൂന്ന് ദിവസത്തെ സൂപ്പർ സെയിലിന് ഇന്ന് തുടക്കം

ദുബായില്‍ മൂന്ന് ദിവസത്തെ സൂപ്പർ സെയിലിന് ഇന്ന് തുടക്കം

ദുബായ്: ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി നടക്കുന്ന 3 ദിവസത്തെ സൂപ്പർ സെയിലിന് ഇന്ന് തുടക്കം. എല്ലാവർഷവും മെയ്, നവംബർ മാസങ്ങളിലാണ് സൂപ്പർ സെയില്‍ നടക്കുക. 90 ശതമാനം വരെ വിലക്കിഴിവില്‍ സാധനങ്ങള്‍ വാങ്ങാനുളള അവസരമാണ് സൂപ്പർ സെയില്‍ മുന്നോട്ട് വയ്ക്കുന്നത്. എമിറേറ്റിലെ വിവിധ മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും സൂപ്പർ സെയില്‍ ആനുകൂല്യം ലഭിക്കും.

2017 മുതലാണ് ഡിഎസ്എസിന്‍റെ ഭാഗമായി സൂപ്പ‍ർ സെയില്‍ സംഘടിപ്പിക്കുന്നത്. ഓരോ വർഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് വ്യക്തമാക്കുന്നു. 500 ഓളം പ്രമുഖ ബ്രാന്‍ഡുകള്‍ ഡിഎസ്എസ് സൂപ്പർ സെയിലിന്‍റെ ഭാഗമാകുന്നുണ്ട്.

മാള്‍ ഓഫ് ദ എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്‍റർ,ദേര സിറ്റി സെന്‍റർ,മെയ്സം സിറ്റിസെന്‍റർ, ഷിന്‍റഗ സിറ്റി സെന്‍റർ,ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബായ് ഫെസ്റ്റിവല്‍ പ്ലാസ,നഖീല്‍ മാള്‍, ഇബ്ന്‍ ബത്തൂത്ത, സർക്കിള്‍ മാള്‍,മെർക്കാറ്റോ,ടൗണ്‍ സെന്‍റർ,ദ ബീച്ച്, ബ്ലൂവാട്ടേഴ്സ്, സിറ്റി വാക്ക്, ദ ഔട്ട് ലെറ്റ് വില്ലേജ് എന്നിവിടങ്ങളില്‍ സൂപ്പർ സെയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.