വത്തിക്കാൻ സിറ്റി: സ്നേഹമുള്ള അമ്മമാരാകാനും മറ്റുള്ളവരെ ആർദ്രമായി സേവിക്കാനും സന്യാസിനികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപ്പാപ്പ. വീടുകളും സേവന സ്ഥലങ്ങളും ഊഷ്മളമായിരിക്കണമെന്നും നല്ല അമ്മമാരായി സേവനം തുടരണമെന്നും ലിറ്റിൽ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ദരിദ്രർ, വികലാംഗർ, അനാഥർ, പ്രായമായവർ, സമൂഹത്തിലെ മറ്റ് ഉപേക്ഷിക്കപ്പെട്ട അംഗങ്ങൾ എന്നിവർക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും പാപ്പ ആഹ്വാനം ചെയ്തു
ഹൃദയത്തിൽ ജ്വലിക്കുന്ന ജ്വാലയും ഉള്ളിലെ തീയുടെ വെളിച്ചവും ഏവരെയും സന്തോഷിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യണം. ഏറ്റവും ആവശ്യമുള്ളവർക്ക് സേവനം ചെയ്യുക. ആ കാര്യത്തിൽ കഠിനാധ്വാനം ചെയ്യണമെന്ന മഠം സ്ഥാപകനായ വിശുദ്ധ ലൂയിജിയുടെ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു.
എല്ലാം ഏകനേതാവായ ക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ എല്ലാ പ്രവർത്തനങ്ങളുടെയും വേരായി ക്രിസ്തുവുമായുള്ള ഐക്യം ഉണ്ടാകേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിനായി ക്രിസ്തുവിൽ ജീവിക്കുക എന്നതാണ് പ്രധാനം. ജീവിതത്തിൽ ക്രിസ്തുവിനെ പ്രവർത്തിക്കാൻ അനുവദിക്കണം. യേശുവിനോടുള്ള മൃദുവും, തീവ്രവുമായ സ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും ചെയ്യണം
സ്നേഹമുള്ള അമ്മമാർ
ഒരു അമ്മ, തന്റെ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഒരിക്കലും തളരില്ല. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പരിഹാരം കണ്ടെത്താൻ അമ്മക്കാകും. കുട്ടികളുടെ കഴിവുകൾ, നേട്ടങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, മതപരമായ ബന്ധം എല്ലാം അമ്മ നിരീക്ഷിക്കും. അമ്മ എപ്പോഴും വീട്ടിൽ കുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നു. ഒരു അമ്മ എല്ലാവരേയും ഒരുപോലെ സ്നേഹിക്കും. ഇങ്ങനെയാണ് ക്രിസ്തുവും നമ്മെ സ്നേഹിക്കുന്നത്. ആ സ്നേഹം മറ്റുളവരിലേക്ക് എങ്ങനെ നൽകണമെന്ന് നിങ്ങൾക്കറിയാമെന്ന് ഞാൻ വിശ്വസിക്കുന്നെന്നും പാപ്പ പറഞ്ഞു.
ക്രിസ്തു കീഴടക്കി
ജീവിതത്തിൽ ക്രിസ്തുവിന്റെ പാത പിന്തുടർന്നുകൊണ്ട് കർത്താവിന്റെ സാമീപ്യവും സ്നേഹവും അനുഭവിച്ച് ജീവിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്, എന്ന യേശുവിന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, ക്രിസ്‌തുവുമായുള്ള കണ്ടുമുട്ടൽ എന്ന രീതിയിൽ സേവനം തുടരണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
അമ്മയുടെ ആർദ്രത
എല്ലാവരോടും മാതൃതുല്യമായ ആർദ്രത ഉണ്ടായിരിക്കുക. ഒരിക്കലും അതിന് മടി കാട്ടരുത്. പുഞ്ചിരിയോടെ പങ്കിടുന്ന ഒരു കഷണം റൊട്ടി മറ്റ് വിഭവങ്ങളെക്കാൾ കൂടുതൽ മികച്ചതാകുന്നു. വിശുദ്ധ ലൂയിസ് ഓറിയോണിനെപ്പോലെ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാൻ മറ്റുള്ളവരെ സ്നേഹിക്കാൻ മാർപ്പാപ്പ കന്യാസ്ത്രീകളോട് ഒരിക്കൽ കൂടി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26