ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 28 ന് നടക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ഡല്‍ഹി പൊലീസ്. ന്യൂദില്ലി ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.
വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവന്റെ നാല് കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ സമരവും അതിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചും കൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം.
തിക്രി, ഗാസിപ്പൂര്‍, സിംഘു എന്നിവിടങ്ങളില്‍ കര്‍ഷകര്‍ എത്തും. പതിനൊന്നരയ്ക്ക് ജന്തര്‍മന്തറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിര്‍ത്തികളില്‍ നിന്നും ഡല്‍ഹിക്ക് അകത്തേക്കും മാര്‍ച്ച് നടത്തും.
പുതിയ പാര്‍ലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസടക്കമുള്ള 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v