മെൽബൺ: അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന തച്ചൻ എന്ന നാടകം ഓസ്ട്രേലിയയിലെ വിവിധ സ്റ്റേജുകളിലേക്ക്. മെൽബൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ 21 വേദികളിലായി അവതരിപ്പിക്കുന്ന നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാജേഷ് ഇരുളമാണ്. കഥ ഹേമന്ത് കുമാർ. നിർമ്മാണം ഫാദർ ജോസഫ് കൊച്ചുവീട്ടിൽ.
കേരളത്തില്‍ നിന്നുള്ള 15 കലാകാരന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം ഇതിനായി ഓസ്‌ട്രേലിയയില്‍ എത്തി. മൈനർ സെമിനാരി റെക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ സംഘത്തോടൊപ്പം ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെത്തിയ നാടക സംഘത്തിന് സ്വീകരണം നൽകിയപ്പോൾ
നിരവധി മികച്ച നാടകങ്ങള്‍ വേദിയില്‍ എത്തിച്ച സംഘത്തിന്റെ 36 -ാമത് നാടകമാണ് തച്ചന്‍. കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ നൂറിലേറെ സ്റ്റേജുകളില്‍ ബുക്കിങ് നേടിക്കൊണ്ട് ചരിത്രം കുറിച്ച നാടകമാണിത്. അങ്കമാലിക്കടുത്ത് കോക്കുന്നിൽ മെൽബൺ സീറോ മലബാർ രൂപതക്ക് വേണ്ടി നിർമിക്കുന്ന മൈനർ സെമിനാരിയുടെ ധന സമാഹരണത്തിനായാണ് ഓസ്ട്രേലിയയിൽ നാടകം പ്രദർശിപ്പിക്കുന്നത്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ നിരവധി സഭാ പിതാക്കന്‍ കാണുകയും മികച്ച അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നാടകം നിർമിച്ചിരിക്കുന്നത്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.